കണ്ണൂര്‍: വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്റെ ഭാഗമായി മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റ് ജില്ലാ സമിതി, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഹൈസെക് ജില്ലാ വിദ്യാര്‍ത്ഥി സമ്മേളനം 13ന് ചക്കരക്കല്‍ ഗോകുലം ഓഡിറ്റോറിയത്തില്‍ നടക്കും. സമ്മേളനം കെ.കെ.രാഗേഷ് എംപി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്ധവിശ്വാസ അനാചാരങ്ങളെകുറിച്ച് വിദ്യാര്‍ത്ഥി സമൂഹത്തെ ബോധവല്‍ക്കരിക്കുക, തീവ്രവാദ ഭീകരവാദ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ അപകടം ബോധ്യപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഹൈസെക് സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സി.പി.സലീം, അബ്ദുള്‍ റൗഫ്, റാഷിദ് സ്വലാഹി, മുഹമ്മദ് ഇജാസ്, ശുക്കൂര്‍ ചക്കരക്കല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: