ചേര്‍ത്തല: സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ മാലിന്യക്കൂമ്പാരം. മൂക്കു പൊത്താതെ നടക്കാന്‍ കഴിയാത്ത സ്ഥിതി. യാത്രക്കാര്‍ ദുരിതത്തില്‍. നഗരമധ്യത്തിലുള്ള ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥയ്ക്ക് നേരെയുള്ള നഗരസഭ നേതൃത്വത്തിന്റെ അവഗണന വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
ദിവസേന ഇരുനൂറോളം ബസുകളാണ് ഇവിടെ വന്നുപോകുന്നത്. എഴുനൂറോളം ജീവനക്കാരും ആയിരക്കണക്കിന് യാത്രക്കാരും ദിവസേന ഇവിടെയെത്തുന്നുെങ്കിലും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിന് മതിയായ സൗകര്യങ്ങളിവിടെയില്ല. ബസുകളില്‍ നിന്ന് മുപ്പത് രൂപ വീതം യൂസേഴ്സ്ഫീ ആയി പ്രതിദിനം ഈടാക്കുന്നുെങ്കിലും ഈ തുക പോലും സ്റ്റാന്‍ഡിന്റെ നവീകരണത്തിനായി ഉപയോഗിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
സ്റ്റാന്‍ഡിന്റെ പിന്‍ഭാഗത്ത് ശൗചാലയം നിര്മിച്ചിട്ടുെങ്കിലും യാത്രക്കാര്‍ക്ക് ഇവിടേക്ക് കടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ടാങ്കുകള്‍ പൊട്ടിയൊലിച്ച് മാലിന്യം പരന്നൊഴുകുന്നതു മൂലം അസഹ്യമായ ദുര്‍ഗന്ധമാണ്. ഇതുമൂലം മൂക്കു പൊത്താതെ നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. മഴ തുടങ്ങിയതോടെ മാലിന്യം റോഡിലൂടെ ഒഴുകുകയാണ്.
ശൗചാലയത്തിലെ മാലിന്യം ഒഴുകുന്നതിന് സമീപത്തെ എ.എസ്. കനാലിലേക്കാണ് പൈപ്പ് സ്ഥാപിച്ചിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച പൈപ്പുകളില്‍ മാലിന്യം നിറഞ്ഞ് ഒഴുക്കു നിലച്ച നിലയിലാണ്. ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗങ്ങളിലും കുളം പോലെ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയാണ്. നഗരസഭ അധികാരികള്‍ എല്ലാ വര്‍ഷവും ബഡ്ജറ്റില്‍ സ്വകാര്യ ബസ്സ്റ്റാന്‍ഡിന്റെ നവീകരണത്തിനായി തുക വകയിരുത്തിയിട്ടുെന്ന് പ്രഖ്യാപിക്കുന്നുെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല.
സ്റ്റാന്‍ഡിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് യാത്രക്കാരുടെയും ജീവനക്കാരുടെയും ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: