ന്യൂദല്‍ഹി : ഡൊണാള്‍ഡ് ട്രംപിന്റെ വിജയാഘോഷം ദല്‍ഹിയിലും. ഹിന്ദു സേനയുടെ നേതൃത്വത്തിലാണ് വിജയം ആഘോഷിച്ചത്. ട്രംപിന്റെ വിജയത്തിന് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കു മുമ്പു തന്നെ ദല്‍ഹി ജന്തര്‍മന്ദറില്‍ ഹിന്ദു സേനാംഗങ്ങള്‍ പ്രത്യേക പൂജകള്‍ നടത്തിയിരുന്നു.
ട്രംപ് അധികാരത്തില്‍ എത്തുകയാണെങ്കില്‍ അമേരിക്കയില്‍ സന്ദര്‍ശനത്തിനും മറ്റും മുസ്ലിങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനം സ്വാഗതാര്‍ഹമാണ്. ട്രംപിന്റെ വിജയം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നതാണ്. ട്രംപിന് ഭാരതത്തിനോടും ഹിന്ദുക്കളോടും പ്രത്യേക താത്പ്പര്യമുണ്ട്.
മുസ്ലിം ഭീകര പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നുണ്ടെന്നും ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത പറഞ്ഞു. ജൂണ്‍ 14ന് ട്രംപിന്റെ ജന്മദിനവും ഹിന്ദു സേന ആഘോഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: