കോട്ടയം: ജില്ലാ യോഗ, സ്പോര്‍ട്സ് അസോസിയേഷന് നടത്തുന്ന രണ്ടാമത് ജില്ലാ യോഗ ചാമ്പ്യന്‍ഷിപ്പ് 12ന് എസ്എച്ച് മൗണ്ട് പബ്ലിക്സ്കൂളില്‍ നടക്കും. 8വയസ് മുതല്‍ പ്രായപരിധിയില്ലാതെയാണ് മത്സരങ്ങള്‍ നടക്കുന്നത്.
മത്സരങ്ങളുടെ ഉത്ഘാടനം 12ന് രാവിലെ 8.30ന് എസ്എച്ച് മൗണ്ട് പബ്ലിക് സ്കൂള്‍ മാനേജര്‍ ഫാ. കുര്യന് തട്ടാര്‍കുന്നേല്‍ നിര്‍വ്വഹിക്കും. 9മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. വൈകിട്ട് 4.30ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം അഡ്വ. കെ. സുരുഷ്കുറുപ്പ് എംഎല്‍എ ഉത്ഘാടനം ചെയ്യും. അസോസിയേഷന് ജില്ലാപ്രസിഡന്റ് കെ.പി. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിക്കും.
കെഡിവൈഎസ്എ നല്കുന്ന അവാര്‍ഡായ യോഗശ്രേഷ്ഠ പുരസ്കാരം മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സീനിയര്‍ യോഗ അദ്ധ്യാപകന് ഡോ. റ്റോസ് ഏബ്രഹാമിന് കാലടി ക്രിസ്തു യോഗാശ്രമം ഗുരു. ഫാ. സൈജു തുരുത്തിയില്‍ എംസിപിഎസ് സമര്‍പ്പിക്കും.
യോഗ ചാമ്പ്യന്‍ഷിപ്പ് വിതരണം ജില്ലാ സപോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി സ്മിത ആര് നിര്‍വ്വഹിക്കും.
ലോക വുഷു-കുങ്ഫു ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കുവേണ്ടി മെഡല്‍ കരസ്ഥമാക്കിയ കേരള യോഗ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജി. ദിലീപിനെ ചടങ്ങില്‍ ആദരിക്കും. അസോസിയേഷന് നടത്തുന്ന വിവിധ കോഴ്സുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം എംജി യൂണിവേഴ്സിറ്റി ഡിഎല്‍എല്‍ വിഭാഗം മേധാവി ഡോ. കെ. സാബുകുട്ടന്‍ നിര്‍വ്വഹിക്കും.
ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നു മുതല്‍ അഞ്ച് സ്ഥാനങ്ങള്‍ വരെ നേടുന്നവര്‍ 26ന് പാലക്കാട് ടൗണ്‍ഹാളില്‍ നടക്കുന്ന സംസ്ഥാന യോഗ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ യോഗ്യരാകും. പൊതുജനങ്ങള്‍ക്കും ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികല്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക് 9446838534. പത്രസമ്മേളനത്തില്‍ കെ.പി. മോഹന്‍ദാസ്, പി.എസ്. രാജേഷ്, ഡോ. എം.ആര്. ഗോപാലകൃഷ്ണന് നായര്‍, ജി. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: