ചാലക്കുടി: കൊരട്ടി പഞ്ചായത്തില്‍ മാലിന്യ നീക്കം നിലച്ചു. പള്ളി റോഡിലെ കച്ചവട കേന്ദ്രങ്ങള്‍ക്ക് സമീപത്തായി മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി വ്യാപാരികള്‍ പറഞ്ഞു. ദിവസങ്ങള്‍ പഴക്കമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍,ഫ്രൂട്ട്സ് തുടങ്ങിയവയുടെ മാലിന്യങ്ങള്‍ ചീഞ്ഞ് നാറിയതിനാല്‍ വലിയ ദുര്‍ഗന്ധവും,ഈച്ചയുടേയും മറ്റും ശല്യമാണ്. തിരുനാളിന്റെ ഭാഗമായുള്ള കച്ചവടക്കാരുടെ മാലിന്യം നീക്കം ചെയ്യാതിരുന്നതാണ് മാലിന്യം കൂട്ടി കിടക്കുവാന് കാരണം. കച്ചവടക്കാരില്‍ നിന്ന് കൊരട്ടി പഞ്ചായത്ത് അധികൃതര്‍ താല്കാലിക ലൈസന്‍സും,മാലിന്യം നീക്കം ചെയ്യുന്നതിനുള്ള ഫീസും വാങ്ങിയിരുന്നതാണ്.നിയമപരമായി വാങ്ങിയ ഫീസിന് പുറമെ കച്ചവടക്കാരില്‍ നിന്ന് അമിത ചാര്‍ജ്ജും വാങ്ങിയതായി പരാതിയുണ്ട്.പഞ്ചായത്ത് അധികൃതര്‍ മാലിന്യം നീക്കം ചെയ്യുന്നതിന് വേറെ ഒരു ഏജന്‍സിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ തിരുനാള്‍ കഴിഞ്ഞ് ദിവസങ്ങളായിട്ടും മാലിന്യം നീക്കം ചെയ്യാത്ത പഞ്ചായത്ത് അധികൃതരുടെ നടപടിയില്‍ വ്യാപക പരാതിയാണ് നാട്ടൂകാര്‍ക്ക്.പള്ളി റോഡും പരിസരവും ചീഞ്ഞ് നാറി തുടങ്ങിയിട്ടും മാലിന്യം നീക്കാതെ പൊതു ജനങ്ങളെ ബുദ്ധിമൂട്ടിക്കുന്ന പഞ്ചായത്ത് അധികാരികളുടെ നടപടി നാട്ടൂകാരോടുള്ള വെല്ലുവിളിയാണ് . ഇതിനെതിരെ വ്യാപാരികള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയിട്ടും നടപടികള്‍ സ്വീകരിച്ചിട്ടില്ല.
എന്നാല്‍ തിരൂനാള് ദിവസം കൂട്ടിയതാണ് മാലിന്യം ഇത്തരത്തില്‍ കുമിഞ്ഞു കിടക്കുന്നതിന് കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലന് പറഞ്ഞു.എട്ട് ദിവസമാണ് തിരുനാള്‍ ആഘോഷമെന്നാണ് ആലോചന യോഗത്തില്‍ പറഞ്ഞിരുന്നത്.എന്നാല്‍ പതിനഞ്ചാമിട്ടം ആഘോഷിക്കുകയായിരുന്നു.ഇതിനെ തുടര്‍ന്ന് അത്രയും ദിവസത്തെ മാലിന്യങ്ങള്‍ പഞ്ചായത്ത് മാറ്റിയിരുന്നു.ഇതിനായി നാല്‍പ്പതിനായിരം രൂപ ചിലവാക്കി.ഇനിയുള്ള മാലിന്യങ്ങള്‍ തിരനാള്‍ ദിനം കൂട്ടിയതിനെ തുടര്‍ന്ന് വന്നതാണ്.അത് നീക്കം ചെയ്യേണ്ടത് പള്ളിയധികൃതരാണെന്നും അല്ലാതെ പഞ്ചായത്തിന് അതിന് ഉതരവാദിത്വമില്ല.കച്ചവശക്കാരില് നിന്ന് അമിത ചാര്‍ജ്ജുകള്‍ വാങ്ങിയിട്ടില്ലെന്നും പ്രസിഡന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: