പാലക്കാട്: ജില്ലയിലെ മലബാര്‍ മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന് നടപ്പിലാക്കി വരുന്ന ക്ഷീര കര്‍ഷക സുരക്ഷാ പദ്ധതി (അപകട ഇന്‍ഷൂറന്‍സ് പദ്ധതി)യുടെ കാലാവധി ഈ മാസം 30ന് അവസാനിക്കും.
ഈ പദ്ധതി നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി യോജിച്ച് 1.11.2016 മുതല്‍ 31.10.2017 വരെയുള്ള ഒരു വര്‍ഷത്തേക്ക് കൂടി പുതുക്കുന്നതിന് മലബാര്‍ മേഖലാ യൂണിയന് തീരുമാനിച്ചിരിക്കുകയാണ്. പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇന്‍ഷൂറന്‍സ് കാലയളവില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് പരമാവധി അഞ്ച് ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കുന്നതാണ്. അപകടം മൂലം മരണം സംഭവിച്ചാല്‍ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ലഭിക്കും. രണ്ടു കണ്ണുകളുടെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടാല്‍ അഞ്ച് ലക്ഷം രൂപയും ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെടുകയോ ഒരു കാലോ ഒരു കൈയോ പൂര്‍ണമായും നഷ്ടപ്പെടുകയോ ഉപയോഗശൂന്യമായി തീരുകയോ ചെയ്താല്‍ ഗുണഭോക്താവിന് അഞ്ച് ലക്ഷം രൂപ ലഭിക്കും.
ശരീരത്തിന് മൊത്തമായി സംഭവിക്കാവുന്ന സ്ഥിരവും പുനഃസ്ഥാപിക്കപ്പെടാത്തതുമായ അംഗവൈകല്യത്തിന്റെ തോതനുസരിച്ച് നഷ്ടപരിഹാരം ലഭിക്കുന്നതാണ്. 2015-16 വര്‍ഷത്തില്‍ ചുരുങ്ങിയത് 90 ദിവസമെങ്കിലും ആനന്ദ് മാതൃകാ സംഘങ്ങളില്‍ പാലളന്ന കര്‍ഷകര്‍, സംഘം ജീവനക്കാര്‍, ഗ്രാമതല പ്രവര്‍ത്തകര്‍, എ ഐ വര്‍ക്കര്‍മാര്‍, പ്രതിദിനം 50 ലിറ്ററും അതിന് മുകളിലും പാല് വില്പന നടത്തുന്ന മില്‍മാ ഡീലര്‍മാര്‍, മില്‍മാ ഉല്പന്നങ്ങളുടെ മൊത്ത വിതരണ ഡീലര്‍മാര്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ ചേരാവുന്നതാണ്.
മേല്‍ പറഞ്ഞ എല്ലാ വിഭാഗത്തിലും പെട്ടവരുടെ ആശ്രിതരെയും (അച്ഛന്, അമ്മ, ഭാര്യ, ഭര്‍ത്താവ്, മക്കള്‍) പദ്ധതിയില്‍ ചേര്‍ക്കാവുന്നതാണ്. ഗ്രാമതല പ്രവര്‍ത്തകര്‍, എ.ഐ വര്‍ക്കര്‍മാര്‍ എന്നിവര്‍ അവരുള്‍പ്പെടുന്ന സംഘങ്ങള്‍ മുഖേനയാണ് പദ്ധതിയില്‍ ചേരേണ്ടത്. അപേക്ഷകരുടെ പ്രായം 31.10.2016ന് 18 വയസ്സിനും 69 വയസ്സനും ഇടയിലായിരിക്കണം. പ്രീമിയം തുക ഒരാള്‍ക്ക് ഒരു വര്‍ഷത്തേക്ക് 51രൂപയാണ്. പദ്ധതിയില്‍ ചേരുന്ന ആശ്രിതരുടെ പ്രീമിയം ഒഴികെ മറ്റ് എല്ലാ വിഭാഗക്കാരുടെയും പ്രീമിയം തുക യൂനിയന്‍ വഹിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ആശ്രിതര്‍ക്കുള്ള മുഴുവന്‍ പ്രീമിയവും ഗുണഭോക്തൃ വിഹിതമായി ബന്ധപ്പെട്ടവര്‍ അടയ്ക്കേണ്ടതാണ്. അപേക്ഷകള്‍ പൂരിപ്പിച്ച് 13 നകം മില്‍മയുടെ പി ആന്റ് ഐ ഓഫീസുകളില്‍ അതാത് ക്ഷീരസംഘങ്ങള്‍ മുഖേന എത്തിക്കേണ്ടതാണെന്ന് മലബാര്‍ മേഖലാ യൂനിയന്‍ മാനേജിങ് ഡയറക്ടര്‍ കെ ടി തോമസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: