തൃശൂര്‍: മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രി വികസന സൊസൈറ്റി(എച്ച്ഡിഎസ്) കമ്മിറ്റി പുനഃസ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് നിയുക്ത കമ്മിറ്റിയംഗങ്ങളുടെ പ്രതീകാത്മക യോഗം നടത്തുമെന്ന് കമ്മറ്റിയംഗങ്ങള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്നു വൈകീട്ട് നാലിന് മെഡിക്കല്‍ കോളജിലാണ് യോഗം നടത്തുക.ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി പ്രതിനിധികളുമടക്കം 16 അംഗങ്ങളെയാണ് എച്ച്ഡിഎസ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ നാലിനാണ് അവസാന എച്ച്ഡിഎസ് യോഗം നടന്നത്. ചട്ടമനുസരിച്ച് എല്ലാ വര്‍ഷവും മേയ് മാസത്തില്‍ പ്രത്യേക ജനറല്‍ ബോഡി യോഗം വിളിച്ച ്വരവു ചെലവു കണക്കുകളുടെ അംഗീകാരം വാങ്ങേണ്ടതാണ്. എന്നാല്‍ ഇതുവരെയായി ജനറല്‍ ബോഡി യോഗം വിളിക്കാന്‍ ജില്ലാ കളക്ടര്‍ തയ്യാറായിട്ടില്ലെന്ന് അംഗങ്ങള്‍ പറഞ്ഞു. ആരോഗ്യ മന്ത്രിയെയും എംപിയെയും കളക്ടറെയും വിവരം ധരിപ്പിച്ചെങ്കിലും ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് പ്രതീകാത്മക യോഗം നടത്താന്‍ തീരുമാനിച്ചതെന്ന് കമ്മിറ്റിയംഗങ്ങള്‍ വ്യക്തമാക്കി.
എച്ച്ഡിഎസില്‍ ഫണ്ടില്‍ നിന്നാണ് പാവപ്പെട്ട രോഗികള്‍ക്ക് മരുന്ന് വാങ്ങി നല്‍കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുക മുന്‍കൂറായി നല്കുന്നത്്. കൂടാതെ പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി ലഭിക്കുന്നതിന് എംആര്‍ഐ, സിടി സ്കാന്‍ മെഷീനുകള്‍ എച്ച്ഡിഎസിന്റെ നേതൃത്വത്തില്‍ വാങ്ങാന്‍ ഒരു വര്‍ഷം മുമ്പ് തീരുമാനം എടുത്തെങ്കിലും കമ്മിറ്റി നിലവിലില്ലാത്തതിനാല്‍ തുടര്‍ നടപടികളുണ്ടായിട്ടില്ല. മെഡിക്കല്‍ കോളജില്‍ റേഡിയേഷനെത്തുന്ന കാന്‍സര്‍ രോഗികള്‍ക്ക് മെഷീന് കേടാണെന്ന പേരില്‍ ദയാവധത്തിലേക്ക് തള്ളിവിടുന്ന ദയനീയ സ്ഥിതിയാണുള്ളത്.മെഷീന് കേടുപാടു തീര്‍ക്കുന്നതിന് ആവശ്യമായ ഒരുകോടി മുപ്പത് ലക്ഷം രൂപ ലഭ്യമാക്കാന്‍ കഴിയാത്തതിന്റെ പേരിലാണ് നടപടികള്‍ നീളുന്നത്.
എച്ച്്ഡിഎസ് കമ്മിറ്റിക്ക് മുന്‍കൂറായി അഞ്ചു കോടി രൂപ വരെ വായ്പയെടുക്കാന്‍ സാഹചര്യമുള്ളപ്പോള്‍ കമ്മിറ്റി പുനഃസ്ഥാപിക്കാതെ ഇത്തരത്തില്‍ രോഗികളെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് അധികാരികള്‍ എടക്കുന്നതെന്നും കമ്മിറ്റിയംഗങ്ങള്‍ ആരോപിച്ചു.
കേരളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സി.വി.കുരിയാക്കോസ്,ബിജെപി-ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ടി.ആര്.സതീശന്,ജെഎസ്എസ് ജില്ലാ പ്രസിഡന്റ് പി.എസ്.ഉണ്ണികൃഷ്ണന്, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി പി.കെ.ഷാഹുല്‍ഹമീദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: