നെന്മാറ: സംസ്ഥാനത്ത ഓണവിപണിയില്‍ വന്‍ തോതില്‍ വ്യാജനോട്ടുകള്‍ എത്തിയതായി സൂചന. 50, 100 എന്നിവയുടെ നോട്ടുകളാണ് എത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി നോട്ടുകള്‍ ഗ്രാമങ്ങളില്‍ കൈമാറി കൊണ്ടിരിക്കുകയാണെന്നാണ് സൂചന. ഓണക്കാലത്തെ തിരക്ക് മുന്‍കൂട്ടി കണ്ടാണ് ഇവ വിപണിയിലെത്തിച്ചതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
ചെറിയ തുകയുടെ നോട്ടുകളായതിനാല്‍ കൂടുതല്‍ പരിശോധനക്കായി ആരും മുതിരില്ലെന്നതും വിതരണക്കാര്‍ക്ക് സഹായകമായി. ഇത്തരത്തിലുള്ളവ ബാങ്കുകളിലെത്തുമ്പോള്‍ മാത്രമാണ് വ്യാജനാണെന്ന് അറിയുന്നത്. ബാങ്ക് അധികൃതര്‍ പിന്നീട് ഈ നോട്ട് കൈമാറ്റം ചെയ്യാത്ത സംവിധാനം ഉണ്ടാക്കും. നാട്ടുകാര്‍ വ്യാജ നോട്ടാണെന്ന് അറിഞ്ഞാല്‍ ഉടന്‍ മറ്റുള്ളവര്‍ക്ക് നല്കി കയ്യൊഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: