തൃശൂര്‍: ആചാരങ്ങള്‍ക്കെതിരെയല്ല, അനാചാരങ്ങള്‍ക്കെതിരെയാണ് ഗുരുദേവന് നിലകൊണ്ടതെന്ന് ചലച്ചിത്രതാരം ദേവന് പറഞ്ഞു. ശ്രീനാരായണ ഗുരുദേവന് ദൈവമല്ല എന്ന് പറയാന്‍ ഒരു കോടതിയ്ക്കും കഴിയില്ലെന്ന് ദേവന് പറഞ്ഞു. 162-ാം ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷത്തിന്റെ ഭാഗമായി എസ്എന്‍ഡിപി യോഗം തൃശൂര്‍ യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ജയന്തിസമ്മേളനം തെക്കേഗോപുരനടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവന്. മാതാ അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചാരി സ്വാമി ജയശങ്കര്‍ ജയന്തിസന്ദേശം നല്കി. കെ.പി.എം.എസ് നേതാവ് ടി.വി.ബാബു മുഖ്യാതിഥിയായി. എസ്.എന്‍.ഡി.പി. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി.സദാനന്ദന് ഭദ്രദീപം കൊളുത്തി. എസ്.എന്‍.ഡി.പി. യോഗം വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥന്, യൂണിയന് വൈസ് പ്രസിഡന്റ് ടി.ആര്. രഞ്ജു, സെക്രട്ടറി ഡി.രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. യോഗം ബോര്‍ഡ് അംഗങ്ങളായ മോഹന്‍ കുന്നത്ത്, കെ.വി.വിജയന്, കൗണ്‍സില്‍ അംഗങ്ങളായ ഇന്ദിരാദേവി ടീച്ചര്‍, പി.വി. വിശ്വേശ്വരന്, പി.കെ.കേശവന്, ജിതിന് സദാനന്ദന്, മോഹനന് നെല്ലിപ്പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇരിങ്ങാലക്കുട : ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വര്‍ണശബളമായ ഘോഷയാത്രയോടെ എസ് എന്‍ ഡി പി യോഗം മുകുന്ദപുരം യൂണിയനും , ഇരിങ്ങാലക്കുട എസ് എന്‍ ബി എസ് സമാജവും , എസ് എന്‍ വൈ എസും സംയുക്തമായി മുകുന്ദപുരം എസ് എന്‍ ഡി പി യൂണിയനിലെ മുഴുവന്‍ ശാഖയോഗങ്ങളും ഇരിങ്ങാലക്കുടയിലെ ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും പങ്കാളിത്തത്തോടെ ശ്രീനാരായണഗുരു ജയന്തി അതിവിപുലമായി ആഘോഷിച്ചു.
മണലൂര്‍: കിഴക്ക് ശാഖയുടെ ആഭിമുഖ്യത്തില്‍ നടന്ന ഗുരുജയന്തി സമ്മേളനം എസ്എന്‍ഡിപി പെരിങ്ങോട്ടുകര യൂണിയന് പ്രസിഡണ്ട് സൂര്യപ്രമുഖന്‍ തൈവളപ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അഡ്വ. പി.ആര്.ശിവന് അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടര്‍ സുഭാഷ് തേങ്ങാമൂച്ചി, ചന്ദ്രന് വടശ്ശേരി, വിശ്വനാഥന് ചെറായി, സത്യന് കുന്നത്തുള്ളി, മോഹനന് എന്നിവര്‍ സംസാരിച്ചു. ഘോഷയാത്രയും ഉണ്ടായിരുന്നു.
ചാലക്കുടി: ചാലക്കുടിയിലും പരിസരങ്ങളിലും നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു.നാടും നഗരവും പീതവര്‍ണ്ണമായി.ആഘോഷങ്ങളുടെ ഭാഗമായി മേഖല തലങ്ങളില്‍ ഗുരുപൂജ,സാംസ്ക്കാരിക സമ്മേളനം,ഘോഷയാത്ര എന്നിവയും നടന്നു. കൂടപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നടന്ന ഗുരപൂജയിലും മറ്റും നൂറുകണക്കിന് ഭക്ത ജനങ്ങള്‍ പങ്കെടുത്തു.തുടര്‍ന്ന് എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി കെ.എ.ഉണ്ണികൃഷ്ണന് പതാക ഉയര്‍ത്തി.ശാഖ തലത്തിലുള്ള ശോഭയാത്രയും നടന്നു.ഗായത്രിയാശ്രമത്തില് നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷം സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു.കെ.സി.ഇന്ദ്രസേനന്‍,സുന്ദര്‍ലാല്‍ പി.ജി,ടി.കെ.രവി,ശുഭ ഉദയഭാനു,സുധാകരന് മുരിയാട്,രാമചന്ദ്രന് ഇരിഞ്ഞാലക്കുട,നരേന്ദ്രന് നെല്ലായി,തുടങ്ങിയവര്‍ സംസാരിച്ചു.ഗുരുപൂജ,അന്നദാനം എന്നിവയും ഉണ്ടായിരുന്നു.
തൃശൂര്‍: ചേറ്റുപുഴ ശാഖയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ പ്ലാവളപ്പില്‍ രാഘവന് പതാക ഉയര്‍ത്തി. വി.കെ.കാര്ത്തികേയന് അദ്ധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപിയോഗം ജോ.സെക്രട്ടറി കെ.വി.സദാനന്ദന് ഉദ്ഘാടനം ചെയ്തു. ഐ.ജി.പ്രസന്നന്, രാജേന്ദ്രന്, കെ.എം.ചന്ദ്രന്, ടി.എസ്.സുമേഷ് എന്നിവര്‍ സംസാരിച്ചു. ഘോഷയാത്രയും ഉണ്ടായിരുന്നു. സുഭാഷ്, ജനീഷ്, മനോജ്, സദാനന്ദന് നേതൃത്വം നല്കി.
തിരുവില്വാമല: തിരുവില്വാമലയില്‍ ബിജെപി മണ്ഡലം പ്രസിഡണ്ട് പി.കെ.മണി ഉദ്ഘാടനം ചെയ്തു. രഞ്ജിത്, വേണുമാസ്റ്റര്‍, ഷിജു, ശ്രീജിത്ത്, അനീഷ്, ശ്യാം എന്നിവര്‍ സംസാരിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു.
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ ആയിരങ്ങള്‍ പങ്കെടുത്ത ഘോഷയാത്രയോടെ ജയന്തി ആഘോഷിച്ചു. വാദ്യമേളങ്ങളും നിശ്ചലദൃശ്യങ്ങളും മുത്തുക്കുടകളും ഘോഷയാത്രയില്‍ അണിനിരന്നു. തെക്കെ മൈതാനിയില്‍ നടന്ന പരിപാടി ഡോ.എം.വി.നടേശന് ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡണ്ട് ഉമേഷ് ചള്ളിയില്‍ അദ്ധ്യക്ഷത വഹിച്ചു. ബ്രഹ്മചാരി സൂര്യശങ്കര്‍ ജയന്തിദിന സന്ദേശവും, പി.കെ.രവീന്ദ്രന് പുരസ്കാരവും നല്കി. സണ്ണിമാധവ്, സി.ബി.ജയലക്ഷ്മി, സി.കെ.നാരായണന്കുട്ടിശാന്തി എന്നിവര്‍ സംസാരിച്ചു.
മാള: മാളയില്‍ ഗുരുപൂജ, പ്രഭാഷണം, ഘോഷയാത്ര എന്നിവ ഉണ്ടായിരിക്കും. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ പരിസരത്ത് നടന്ന പരിപാടി ഡയറക്ടര്‍ ബോര്‍ഡംഗം കെ.കെ.ജെയിന് ഉദ്ഘാടനം ചെയ്തു. പി.പി.സെല്വന് അദ്ധ്യക്ഷത വഹിച്ചു. സുനില്‍കുമാര്‍, പത്മരാജന്, അനീഷ്, എന്നിവര്‍ സംസാരിച്ചു.
നെടുപുഴ: നെടുപുഴയില്‍ കെ.രാജന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വി.ജി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പി.കെ.രാമചന്ദ്രന്, വി.ആര്.ജയദാസ്, സത്യാനന്ദന് മാടക്കായി, സതീശന് തയ്യില്‍, സന്തോഷ് ടി.ബി, എ.പി.രവി, കെ.ജി.മുരളി, പ്രശാന്ത് ആറേക്കാട്ട്, ടി.സി.വേണു, വിജയന് കക്കയില്‍, വി.ബി.ഷാജി, രാജന് പൂത്തോട്ടുങ്ങല്, എം.പി.വിപിന്‍ എന്നിവര്‍ നേതൃത്വം നല്കി.
മുല്ലശ്ശേരി: എസ്എന്‍ഡിപി ഇരിമ്പ്രനെല്ലൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡണ്ട് പുഷ്കരന് കാഞ്ഞിരപ്പറമ്പില്‍ പതാക ഉയര്‍ത്തി. ദിവ്യജ്യോതി യാത്ര ശാഖാ ഓഫീസില്‍ നിന്നും ആരംഭിച്ച് നഗരം ചുറ്റി സമാപിച്ചു. സെക്രട്ടറി രാമചന്ദ്രന് പടിയത്ത്, സത്യശീലന് പൂവശ്ശേരി എന്നിവര്‍ നേതൃത്വം നല്കി. ശാഖാ പരിധിയിലെ യോഗം പ്രവര്‍ത്തകരുടെ വീടുകളില്‍ ഗുരുദേവന്റെ ഛായാചിത്രവും നിലവിളക്കും വെച്ച് ജ്യോതി പ്രയാണത്തെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: