ഒറ്റപ്പാലം: പിണറായി സര്‍ക്കാരിന്റെ നൂറു ദിവസം കൊണ്ടു സംസ്ഥാനത്തു വിളഞ്ഞത് അക്രമവും ഒത്തുതീര്‍പ്പു രാഷ്ട്രീയവുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്.
സര്‍ക്കാരിന്റെ നൂറു ദിവസത്തെ നേട്ടമെന്ന് ജനങ്ങളുടെ നെഞ്ചത്ത് ചവിട്ടിനിന്നാണു മേനിനടിക്കുന്നത്. നൂറു ദിവസം കൊണ്ടു 300 ക്രിമിനല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട സംസ്ഥാനം രാജ്യത്തു വേറെ ഉണ്ടാകില്ല. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍പ്പെട്ട നിരവധി പേര് ഇതികം കൊല്ലപ്പെട്ടു. ഇതുതുടരുമ്പോഴും അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്ന നിലയിലാണ് സിപിഎം നേതാക്കളുടെ പ്രസ്താവനകള്‍. ഒറ്റപ്പാലത്ത് ബിജെപി നിയോജക മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ച ശേഷവും നടത്തുന്ന പണിമുടക്ക് രാഷ്ട്രീയ തട്ടിപ്പാണെന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ ജീവനക്കാരോടു സമരത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിക്കു ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ടെങ്കില്‍ പണിമുടക്കില്‍ നിന്നു പിന്മാറാന് ആവശ്യപ്പെടണം. സംസ്ഥാനത്ത് സര്‍ക്കാരും സ്വാശ്രയ മാനേജ്മെന്റുകളും തമ്മിലും സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുമെല്ലാം ഒത്തുതീര്‍പ്പു രാഷ്ട്രീയമാണ്. സ്വാശ്രയപ്രവേശനത്തില്‍ സര്‍ക്കാരും മാനേജ്മെന്റുകളും ചേര്‍ന്ന് വിദ്യാര്‍ഥികളെ കബളിപ്പിക്കുകയായിരുന്നു.
ഒരു തിരഞ്ഞെടുപ്പുകൂടി കഴിഞ്ഞാല്‍ കോണ്‍ഗ്രസുകാര്‍ ലോക്സഭയിലെ സന്ദര്‍ശക ഗ്യാലറിയില്‍ ഇരിക്കേണ്ടി വരുമെന്നും കുമ്മനം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് എന്‍.കെ. മണികണ്ഠന് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസ്, പി. ഗോപാലകൃഷ്ണന്, ഗോപകുമാര്‍, ബി.കെ. ശ്രീലത, പി. സത്യഭാമ, ടി. ശങ്കരന്‍കുട്ടി, പി. മണികണ്ഠന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: