ലക്കാട്: ആശുപത്രി മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്ന മലമ്പുഴയിലെ ഇമേജ് പ്ലാന്റ് അടച്ചുപൂട്ടുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് വി.എസ്.അ്ച്യുതാനന്ദന്‍. ഇമേജ് പ്ലാമന്റില് പരിശോധന നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ സമരം നടത്താന്‍ പ്രദേശവാസികളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പ്ലാന്റുകളുടെ പ്രവര്‍ത്തനം ദേശദ്രോഹവും ജനദ്രോഹവുമാണെന്നും അദ്ദേഹം ആരോപിച്ചു.
മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.സംസ്ഥാനത്തെ മൊത്തം ആശുപത്രികളിലെ മാലിന്യം മലമ്പുഴ ഡാമിനരികിലുള്ള പ്ലാന്റില്‍ സംസ്കരിക്കുന്നത് ഗുരുതരമായ ആരോഗ്യ ഭവിഷ്യത്തുകള്‍ക്കിടവരുത്തും.
സംസ്ഥാനത്തെ ഏഴായിരത്തിലധികം ആശുപത്രികളില്‍ നിന്നുള്ള മാലിന്യങ്ങളാണ് ഇവിടെയെത്തുന്നത്. മതിയായ രേഖകളില്ലാതെയാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ആശുപത്രികളില്‍ നിന്നുള്ള ശരീരഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ജിക്കല്‍ വേസ്റ്റുകള്‍, സിറിഞ്ചുകള്‍, മരുന്ന് കുപ്പികള്‍, ഗ്ലൂക്കോസ് കുപ്പികള്‍, പ്ലാസന്റ, പഞ്ഞികള്‍, തുണികള്‍ ഉള്‍പ്പെടയുള്ളവയാണ് സംസ്ക്കരണത്തിനായി ഇവിടെയെത്തുന്നത്. വിവിധ നിറങ്ങളിലുള്ള കവറുകളിലാണ് ആശുപത്രി മാലിന്യങ്ങള്‍ തരംതിരിച്ച് എത്തുന്നത്. ഇവ അതാതുദിവസങ്ങളില്‍ തന്നെ സംസ്ക്കരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ടണ്‍കണക്കിന് എത്തുന്ന മാലിന്യങ്ങള്‍ സംസ്ക്കാരിക്കാനുള്ള ശേഷി ഇവിടെയില്ലെന്നതാണ് സത്യം. സ്ത്രീകള്‍ ഉള്‍പ്പെടെ ഏകദേശം മൂന്നുറോളം ജീവനക്കാരാണ് പ്ലാന്റില്‍ ജോലിയെടുക്കുന്നത്. ഈ യൂണിറ്റിനെതിരെ തദ്ദേശവാസികളായ കര്‍ഷകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മലിനജലംമൂലം കൃഷിനാശം സംഭവിച്ചതായും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് 2015ല്‍ ഉത്തരവിട്ടിരുന്നു. എഫ്ളുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റിലെ വെള്ളം എല്ലാമാസവും പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടിരുന്നു.എന്നാല്‍ ഇതുവരെ യാതൊരു പരിശേധനയും നടന്നിട്ടില്ല.
വായു, ജല മലിനീകരണം നിയന്ത്രിക്കുവാനുള്ള യാതൊരുവിധ സംവിധാനങ്ങളും ഇവിടെയില്ലെന്നും പറയുന്നു.ഇവിടെ നിന്നുള്ള മാലിന്യങ്ങള്‍ കണ്ണാടി, കല്‍പ്പാത്തി പുഴകളിലൂടെ ഭാരതപ്പുഴയിലാണ് എത്തുന്നത്. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലെ വലിയൊരു വിഭാഗം ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഭാരതപ്പുഴയെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: