കാസര്‍കോട്: മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസി.കമ്മീഷണറുടെ ഡിവിഷനു കീഴില്‍ വരുന്ന മാനേജ്മെന്റ് ഫണ്ടില്‍നിന്ന് ശമ്പളം വാങ്ങുന്ന ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ഈ വര്‍ഷത്തെ ഓണം ഉല്‍സവ ബത്ത കൈപ്പറ്റുന്നതിനുളള അപേക്ഷ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ സെപ്്തംബര്‍ മൂന്നിന്ന് മുമ്പായി അതാത് ക്ഷേത്ര ഭാരവാഹികള്‍ സമര്‍പ്പിക്കേണ്ടതാണെന്ന് അസി. കമ്മീഷണര്‍ അറിയിച്ചു. കൂടാതെ ഉത്തര മലബാറിലെ ക്ഷേത്ര ആചാരസ്ഥാനീകര്‍, കോലധാരികള്‍ എന്നിവര്‍ക്കുളള ധനസഹായ പദ്ധതി പ്രകാരം അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് 2016 ഫെബ്രുവരി മുതല്‍ ജൂലൈ വരെയുളള ധനസഹായം കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ സെപ്തംബര്‍ രണ്ട് മുതല്‍ ഏഴ് വരെയുളള പ്രവൃത്തിദിവസങ്ങളില്‍ വിതരണം ചെയ്യും. ധനസഹായം കൈപ്പറ്റുന്ന ആചാര സ്ഥാനികര്‍, ക്ഷേത്രം തന്ത്രി,ആചാരപ്പേര് വിളിക്കുന്നയാളുടെ സാക്ഷ്യപത്രം, മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് നല്കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതവും കോലധാരികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതവും അസി. കമ്മീഷണറുടെ ഓഫീസില്‍ ഹാജരായി ധനസഹായം കൈപ്പറ്റാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: