പാലക്കാട്: സംസ്കൃത പ്രചാരസമിതിയുടെ രണ്ടാം വാര്‍ഷിക സമ്മേളനം മൂന്നിന് പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്കൃതകോളജ് സെമിനാര്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 11മണിക്ക് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മുഹമ്മദ് മുഹ് സീന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. സംസ്കൃത പണ്ഡിതന്മാരായ പി കെ നാരായണനമ്പ്യാര്‍, കെ പി അച്ചുത പിഷാരടി എന്നിവരെ ആദരിക്കും. സംസ്ഥാന സംസ്കൃത കലോത്സവമത്സരങ്ങളില്‍ എ ഗ്രേഡ് ലഭിച്ച വിദ്യാര്‍ഥികളെ അനുമോദിക്കും. തുടര്‍ന്ന് നടക്കുന്ന എന്‍ വി കൃഷ്ണവാരിയര്‍ അനുസ്മരണ സമ്മേളനത്തില്‍ പ്രൊഫ കെ വി രാമകൃഷ്ണന്, ഡോ സി പി ചിത്രഭാനു എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ പി വി രാമന്‍കുട്ടി അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഡോ സി എം നീലകണ്ഠന്, കോ ഓര്‍ഡിനേറ്റര്‍ ഡോ എം സത്യന്, ട്രഷറര്‍ ഡോ പുഷ്പദാസ് കുനിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: