മുണ്ടൂര്‍: കുട്ടികള്‍ പ്രാഥമികവിദ്യാഭ്യാസ വേളയില്‍ തന്നെ നിയമാവബോധം നേടിയിരിക്കണം. നിയമത്തെ കുറിച്ചുളള അജ്ഞത ആര്‍ക്കും തന്നെ അനുവദനീയമല്ലെന്നും നാം പ്രവര്‍ത്തിക്കുന്നതിലും ചിന്തിക്കുന്നതിലും ലിഖിത നിയമങ്ങള്‍ ഉണ്ടെന്നും നിയമ സാസ്ക്കാരിക പട്ടികജാതി പട്ടികവര്‍ഗ്ഗ മന്ത്രി എ.കെ ബാലന്. പാലക്കാട് ,മുണ്ടൂര്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ ജില്ല സമ്പൂര്‍ണ്ണ നിയമ സാക്ഷരതായജ്ഞം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നിയമത്താല്‍ നിര്‍വചിക്കപ്പെടാത്ത വസ്തുതകളുണ്ടെങ്കില്‍ നിയമനിര്‍മ്മാണം നിര്‍വ്വഹിക്കാന്‍ നിയമസഭയുണ്ട്. ജനങ്ങളുടെ ജീവന്, സ്വത്ത്, നാടിന്റെ വികസനം, സാമൂഹ്യനീതീ എന്നിവയെല്ലാം തന്നെ നിയമത്തില്‍ അധിഷ്ഠിതമാണ്. ജനകീയസമരങ്ങളിലൂടെ രൂപം കൊണ്ട രണ്ടു നിയമവ്യവസ്ഥകളാണ് ഭൂപരിഷ്കരണനിയമവും വിദ്യാഭ്യാസനിയമവുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ സമഗ്രനിയമാവബോധം ലക്ഷ്യമിട്ട് ജില്ല പഞ്ചായത്തും ആള് ഇന്ത്യ ലോയേഴ്സ് യൂണിയന് പാലക്കാട് ജില്ല കമ്മിറ്റിയും സംയുക്തമായി നടത്തുന്ന സമ്പൂര്‍ണ്ണ നിയമസാക്ഷരതാ യജ്ഞം മുന്നു ഘട്ടങ്ങളായാണ് നടപ്പാക്കുകയെന്ന് യോഗത്തില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ .ശാന്തകുമാരി പറഞ്ഞു. ആദ്യഘട്ടത്തില്‍ ജി്ല്ലയിലെ എല്ലാ ഹൈസ്ക്കൂള്, ഹയര്‍സെക്കണ്ടറി തലത്തില്‍ ഒന്‍പത് മുതല്‍ 12 ക്ലാസ്സ് വരെയുളള കുട്ടികളെ കേന്ദ്രീകരിച്ച് ഒരു ഡിവിഷന് ഒരു നിയമവിദഗ്ദന്‍ എന്ന തരത്തില്‍ റോഡ്-ട്രാഫിക്, ഇന്ത്യന്‍ ‘രണഘടന, റാഗിംഗ് വിരുദ്ധം, ബാലനീതി എന്നി വിഷയങ്ങളിലുളള നിയമ വ്യവസ്ഥകളില്‍ പഠനക്ലാസ്സ് നടത്തും. രണ്ടാംഘട്ടത്തില്‍ ജില്ലയിലെ യൂത്ത് ക്ലബുകള്‍, ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബുകള്‍ കേന്ദ്രീകരിച്ച് യുവാക്കള്‍ക്കായി സൈബര്‍ നിയമങ്ങള്‍ സംബന്ധിച്ചും മൂന്നാംഘട്ടത്തില്‍ നിയമം എല്ലാവര്ക്കും എന്ന ലക്ഷ്യത്തോടെ ജില്ല ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ സഹകരണത്തോടെ പൊതുജനങ്ങള്‍ക്കായും ക്ലാസ്സുകള്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: