മൂന്നുലോകത്തിലും തന്നെപ്പോലെ മറ്റൊരു സംഗീതജ്ഞനില്ലെന്ന് നാരദന്റെ അകമേ തോന്നിത്തുടങ്ങിയകാലം. അങ്ങനെ ലോകം ചുറ്റിനടക്കുന്നവേളയിൽ കുറെ ദിവ്യ പുരുഷന്മാരേയും പ്രജകളേയും കാണുവാനിടവന്നു. അവരുടെ ദേഹത്താണെങ്കിൽ കുറെയേറെ മുറിവുകൾ ചില അംഗങ്ങൾ മുറിഞ്ഞതായും കാണപ്പെടുന്നുണ്ടായിരുന്നു. അതെന്താണെന്ന് വിനയപൂർവം നാരദമുനി അവരോട് ചോദിച്ചു.
”ഞങ്ങൾ സംഗീതത്തിലെ രാഗങ്ങളും താളങ്ങളുമാണ്. മുമ്പൊക്കെ ഞങ്ങൾ അംഗ പ്രത്യംഗം സംപൂർണ്ണന്മാരായിരുന്നു. എന്നാലിന്ന് നാരദനെന്ന ഒരുമുനി. അയാൾക്കാണെങ്കിൽ സംഗീതത്തിനെകുറിച്ച് യാതൊരുഗന്ധവും അടുത്തുകൂടെ പോയിട്ടില്ല. തന്നെയുമല്ല രാവും പകലും സംഗീതമാണെന്ന ഭാവേന എന്തൊക്കയോ പാടിനടക്കുന്നുണ്ട്.
അതിന്നാൽ ഞങ്ങളുടെ അംഗങ്ങൾ അത്യന്തം വികൃതമായി ത്തീർന്നു. ഭവാൻ വിഷ്ണു ലോകത്തേക്കാണ് പോകുന്നതെങ്കിൽ അവിടെചെന്ന് പറയണം ഞങ്ങളുടെ ശോച്യാവസ്ഥയ്ക്ക് ഒരുപരിഹാരമുണ്ടാക്കണമെന്ന്”
നാരദന്റെ സംഗീതത്തെകുറിച്ചുണ്ടായിരുന്ന മതിപ്പ്(അഹങ്കാരം) താനെ തീർന്നുപോയി. സർവരും തന്നെ പാടിപുകഴ്ത്തുകയായിരുന്നുവെന്നാണ്ചിന്തയുണ്ടായിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിന് നേരേ വിപരീത മാണുണ്ടായത്. മുനിശ്രേഷ്ഠന് ആകെ പ്രയാസമായി. ഏതായാലും അവർ പറഞ്ഞില്ലേ വൈകുണ്ഠത്തിൽ പോവുകതന്നെ എന്നു നിനച്ച് പാൽക്കടലിൽ പള്ളികൊള്ളുന്ന മഹാവിഷ്ണുവിന്റെ സമീപത്തെത്തി. നാരദനെകണ്ട് വിനയാന്വിതനായി മഹാവിഷ്ണു ചോദിച്ചു. ”അങ്ങെന്താണ് ഇങ്ങനെ വല്ലാതെയിരിക്കുന്നത്.”
നാരദൻ നടന്നസംഭവങ്ങൾ അതേപടി വിവരിച്ചു. ”ഞാൻ സംഗീതജ്ഞനല്ലെന്നുണ്ടോ” ഭഗവാൻ ചിരിച്ചുകൊണ്ട് പറഞ്ഞു ‘നാരദരെ എനിക്കും സംഗീതത്തിനെകുറിച്ച് അത്ര വലിയ ജ്ഞാനംമൊന്നും ഇല്ലംന്നുതന്നെയുമല്ല. ഒരുമൂളിപാട്ടുപോലും ഞാൻ പാടാറില്ല. ഒരുകലായായിട്ടും വലിയ ബന്ധവുമില്ല. അതിനെകുറിച്ച് ജ്ഞാനംമുള്ളയാൾ ശ്രീപരമേശ്വരനാണ്. സംഗീതത്തിന്റെ അംഗഭംഗം തീർക്കുവാൻ കഴിവുള്ള ഒരേയൊരാൾ.
അദ്ദേഹം വന്നാൽകാര്യങ്ങൾ എളുപ്പമാകും. തന്നെയുമല്ല സംഗീതം പരിക്കുകളിൽനിന്നും രക്ഷപ്പെടും. ‘അങ്ങനെചെയ്യാം’ നാരദൻ പറഞ്ഞു.
”ഒരുകാര്യം” ഭഗവാൻ ഓർമ്മിപ്പിച്ചു. ”പിന്നെ സംഗീതത്തിന് നല്ല ഒറുശ്രോതാവിനെ തിരഞ്ഞ് പിടിക്കാനും ഭഗവാൻ ശങ്കരനോട് പറയണം.”
”ഞാൻ സംഗീതത്തിന്റെ നല്ലൊരു ശ്രോതാവു പോലുമല്ലേ?” നാരദൻ ചോദിച്ചു. അദ്ദേഹം തന്നെപറ്റിയ ആളെ കണ്ടുപിടിക്കുന്നതയാണ് ഉചിതം. ഭഗവാൻ പറഞ്ഞു.
അവസാനം അവിടെ സംഗീതസദസ്സ് നടന്നു. എല്ലാദേവന്മാരും ഗന്ധർവന്മാരും അതിൽസന്നിഹിതരായിരുന്നു. പരമശിവൻ ഗാനാലാപനം ചെയ്തതോടെ രാഗ താളങ്ങളുടെ പരിക്കുകൾ ആകെ മാറിക്കിട്ടി. നാരദന്റെ അഹങ്കാരം തീരാൻ പിന്നെതാമസമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: