ചെന്നൈ : മഹേഷ് ലംഗ എന്ന ഹിന്ദു ദിനപത്രത്തിന്റെ ലേഖകനെ ജിഎസ് ടി വെട്ടിപ്പ് ഉള്‍പ്പെടെയുള്ള കുറ്റങ്ങളുടെ പേരില്‍ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിട്ട നടപടി മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് ഹിന്ദു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എന്‍.റാം. എന്നാല്‍ ജേണലിസ്റ്റുകളെ അറസ്റ്റ് ചെയ്യുമ്പോള്‍ മാധ്യമസ്വാതന്ത്ര്യം ഹനിച്ചു എന്ന് നിലവിളിക്കാതെ അറസ്റ്റിന് പിന്നിലുള്ള കാരണമെന്തെന്ന് അന്വേഷിക്കുകയാണ് വേണ്ടതെന്ന് മുന്‍ ഹിന്ദു എഡിറ്ററും പ്രമുഖ പത്രപ്രവര്‍ത്തകയുമായ മാലിനി പാര്‍ത്ഥസാരഥി പറഞ്ഞു.
ഹിന്ദു ദിനപത്രത്തിന്റെ ഉടമസ്ഥരായ കസ്തൂരി കുടുംബത്തില്‍ എന്‍.റാമും മാലിനി പാര്‍ത്ഥസാരഥിയും തമ്മില്‍ അകല്‍ച്ച ഏറുകയാണ്. മോദിയുമായി സൗഹൃദം പുലര്‍ത്തുന്ന ആളാണ് മാലിനി പാര്‍ത്ഥസാരഥിയെങ്കില്‍ മോദിയെ താഴെ വീഴ്‌ത്താന്‍ തുനിഞ്ഞറിങ്ങിയ എഡിറ്ററാണ് എന്‍.റാം. ഗുജറാത്ത് പൊലീസിന്റെ നടപടിയ്‌ക്കെതിരെ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്ന് വാദിക്കുന്നവരുടെ നേര്‍ക്ക് നിരവധി ചോദ്യങ്ങളാണ് പ്രമുഖ പത്രപ്രവര്‍ത്തക മാലിനി പാര്‍ത്ഥസാരഥി ഉയര്‍ത്തുന്നത്. ഒരു ജേണലിസ്റ്റിനെ അറസ്റ്റ് ചെയ്താല്‍ അയാള്‍ ചെയ്ത കുറ്റമെന്തെന്ന് അന്വേഷിക്കാനുള്ള ബാധ്യത നമുക്കുണ്ട്. അല്ലാതെ മാധ്യമസ്വാതന്ത്ര്യത്തെ പൊലീസ് ഹനിച്ചു എന്ന് പറഞ്ഞ് അലമുറയിടുകയല്ല വേണ്ടതെന്നും മാലിനി പാര്‍ത്ഥിസാരഥി വെല്ലുവിളിക്കുന്നു.
2015-2016 കാലയളവിൽ ദി ഹിന്ദുവിന്റെ എഡിറ്ററായിരുന്ന മാലിനി പാര്‍ത്ഥസാരഥി , കൂടാതെ 2020 മുതൽ 2023 വരെ ഗ്രൂപ്പിന്റെ പബ്ലിഷിംഗ് കമ്പനിയുടെ ചെയർപേഴ്സണായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടോളം ഹിന്ദു ദിനപത്രത്തിന്റെ സുപ്രസിദ്ധ രാഷ്‌ട്രീയ ലേഖിക കൂടിയായിരുന്നു മാലിനി പാര്‍ത്ഥസാരഥി.
To cry foul when a journalist is arrested on what are evidently serious charges that require investigation & to allege that this is a case of an attack on the freedom of the press is wrong & does injustice to the essence of journalism-the pursuit of truth.
No journalist is above… https://t.co/YpUfo63hhr— Malini Parthasarathy (@MaliniP) October 28, 2024
എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് മാലിനി പാര്‍ത്ഥസാരഥി അവരുടെ അഭിപ്രായങ്ങള്‍ നിര്‍ഭയം തുറന്നെഴുതുന്നത്. ഒരു ജേണലിസ്റ്റ് അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ അതിനെതിരെ ആക്രോശിക്കുന്നതില്‍ കാര്യമില്ല. അയാള്‍ ചെയ്ത കുറ്റങ്ങള്‍ എന്തൊക്കെയെന്ന് വിശദമായി അന്വേഷിക്കുകയും വേണം.-മാലിനി പാര്‍ത്ഥസാരഥി പറയുന്നു. ഹിന്ദു ലേഖകനായ മഹേഷ് ലാംഗയ്‌ക്കെതിരെ ഒരു പരസ്യക്കമ്പനി ഉടമസ്ഥന്‍ ഉള്‍പ്പെടെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് കേസുകളാണ് ഗുജറാത്ത് പൊലീസ് ചുമത്തിയത്.
അഹമ്മദാബാദിലെ ഹിന്ദു പത്രത്തിന്റെ ലേഖകനാണ് മഹേഷ് ലംഗ. . ആദ്യത്തെ കേസ് ഒരു പരസ്യക്കമ്പനി ഉടമ നല്‍കിയ ജിഎസ് ടി വെട്ടിപ്പ് നടത്തി എന്ന കേസാണ്. രണ്ടാമത്തേത് ഗുജറാത്ത് മാരിടൈം ബോര്‍ഡ് നല്‍കിയ കേസാണ്. രാജ്യസുരക്ഷയെ ലംഘിക്കുന്ന കേസാണിത്. തുറമുഖങ്ങളുമായി ബന്ധപ്പെട്ടതാണ് രഹസ്യസ്വഭാവമുള്ള ഈ കേസ്. അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ എന്ന തന്റെ അമിതാധികാരം ഉപയോഗിച്ച് വിവിധ സര്‍ക്കാര്‍ മേധാവികളെയും വലിയ ഉദ്യോഗസ്ഥരെയും കണ്ട് വിവരങ്ങള്‍ തേടിയെന്നതാണ് കേസ്. അറിയേണ്ട അതിര്‍ത്തി കടന്നും മഹേഷ് ലംഗ വിവരങ്ങള്‍ ശേഖരിച്ചുവെന്ന ആരോപണമുണ്ട്. ഭൂമി ഇടപാടുകാരന്‍, ധനകാര്യദല്ലാള്‍ എന്നീ രീതികളില്‍ വിദേശികള്‍ക്ക് വരെ തന്നെ മഹേഷ് ലംഗ പരിചയപ്പെടുത്തിയതായി പറയുന്നു. പണത്തിനും മറ്റും ജോലി ചെയ്യുന്ന ഇടനിലക്കാരന്‍, അധികാരദല്ലാള്‍ എന്നുവരെ പരിചയപ്പെടുത്തിയിട്ടുണ്ട്.
ഇദ്ദേഹം നയിച്ചത് ആഡംബര ജീവിതമാണ്, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുകള്‍, ആഡംബര വിദേശയാത്രകള്‍, ചാര്‍ട്ടേഡ് ഫ്ലൈറ്റുകള്‍, ആഡംബര വസ്ത്രങ്ങള്‍, എന്നിവയുടെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തിന്റെ വരുമാനം സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. വിവരങ്ങള്‍ തേടിയതിന്റെ പേരില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തകരെ തടങ്കലില്‍ വെയ്‌ക്കുകയാണെങ്കില്‍ ലോകത്തിലെ മുഴുവന്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തകരും ജയിലിലായേനെ എന്നാണ് ഹിന്ദു ഗ്രൂപ്പ് ഡയറക്ടര്‍ കൂടിയായ എന്‍.റാം ഗുജറാത്ത് പൊലീസിന്റെ നടപടിയെ കുറ്റപ്പെടുത്തുന്നത്.
എന്നാല്‍ പത്രപ്രവര്‍ത്തകര്‍ നിയമത്തിന് മുകളിലുള്ളവരല്ലെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് മാലിനി പാര്‍ത്ഥസാരഥി. പത്രപ്രവര്‍ത്തകരുടെ പ്രവൃത്തികളുടെ പിന്നിലെ കാരണം അന്വേഷിക്കാതെ അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് ഈ പ്രൊഫഷനോട് ചെയ്യുന്ന നല്ല കാര്യമല്ലെന്നും മാലിനി പാര്‍ത്ഥസാരഥി ഓര്‍മ്മപ്പെടുത്തുന്നു. ഏതെങ്കിലും വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിലല്ല അദ്ദേഹത്തിനെതിരെ ആദ്യത്തെ രണ്ട് കേസുകളും ചുമത്തപ്പെട്ടത്. ഇതേക്കുറിച്ച് അന്വേഷണം നടത്തേണ്ടത് തന്നെയാണ് എന്നും മാലിനി പാര്‍ത്ഥസാരഥി പറയുന്നു. ഒരു പത്രപ്രവര്‍ത്തകന്‍ വ്യക്തിപരമായി ചെയ്തകാര്യങ്ങളില്‍ കേസെടുത്തതിനെ, പത്രസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നു എന്ന കൊട്ടിഘോഷിക്കുന്നത് നല്ലതല്ലെന്നും മാലിനി പാര്‍ത്ഥ സാരഥി താക്കീത് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: