കാഞ്ഞങ്ങാട്: വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ പണപ്പിരിവ് നടത്താന്‍ പാടില്ലെന്ന പൊതു വിദ്യാഭ്യാസ ഡയരക്ടറുടെ ഉത്തരവ് സ്കൂളുകളെ ആശങ്കയിലാഴ്ത്തി. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എട്ടാം ക്ലാസ്സ് വരെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം കുട്ടികളുടെ മൗലീക അവകാശമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തിലും ബാലാവകാശ കമ്മീഷന്റെ ശുപാര്ശയനുസരിച്ചും ഒന്നുമുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികളില്‍ നിന്നും യാതൊരുവിധ നിര്‍ബന്ധിത ഫീസോ, പിരിവുകളോ നടത്തരുതെന്ന് നിഷ്കര്‍ഷിച്ചു കൊണ്ട് സര്‍ക്കാര്‍ 2015ല്‍ ഉത്തരവ് (എച്ച്.1/11775/15/ഡിപിഐ) പുറപ്പെടുവിച്ചിരുന്നു. ഒമ്പത്, പത്ത് ക്ലാസ്സിലെ കുട്ടികളില്‍നിന്ന് കമ്പ്യൂട്ടര്‍ പഠനത്തിനും മറ്റ് പല ആവശ്യങ്ങള്‍ക്കുമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ഇല്ലാതെ പണപ്പിരിവ് നടത്തുന്നതായി ബാലാവകാശ കമ്മീഷന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് ബാലാവകാശ കമ്മീഷന് നടത്തിയ ശുപാര്‍ശയെ തുടര്‍ന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ഇല്ലാതെ യാതൊരുവിധ ഫീസോ, ചാര്‍ജുകളോ, ചെലവുകളോ ഒന്നു മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികളില്‍ നിന്നും വാങ്ങരുതെന്ന് പ്രധാനാധ്യാപകരോട് നിര്‍ദ്ദേശിച്ച് കൊണ്ട് പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ കഴിഞ്ഞ ജൂണ്‍ നാലിന് വീണ്ടും സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത്.
വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസ് പിരിക്കരുതെന്ന ഉത്തരവ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസമാകുമെങ്കിലും വിദ്യാര്‍ത്ഥികളുടെ കായികപരമായും കലാപരമായുമുള്ള കഴിവുകള്‍ വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ തന്നെ നിഷ്കര്‍ച്ചിട്ടുള്ള പരിപാടികള്‍ക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന് പ്രധാനാധ്യാപകന്മാരും പിടിഎയും ചോദിക്കുന്നു. കമ്പ്യൂട്ടര്‍ പഠനത്തിന് അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയിരുന്നെങ്കിലും മറ്റു ചിലവുകള്‍ കുട്ടികളോട് വാങ്ങാതെ വഴിയില്ലെന്ന് പ്രധാനാധ്യാപകന്മാര് പറയുന്നു. അല്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് തന്നെ അതിനുള്ള പോംവഴി കണ്ടെത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സ്കൂളുകളില്‍ ആര്‍ട്സ് ഫെസ്റ്റിവലുകള്‍ ആരംഭിക്കാനിരിക്കെ ഉത്തരവ് ചോദ്യ ചിഹ്നമായി ഇവരുടെ മുന്നില്‍ നില്‍ക്കുകയാണ്. മലയോരങ്ങളിലെ സ്കൂളുകളെയാണ് ഉത്തരവ് കാര്യമായി ബാധിക്കുന്നത്. ഓരോ കുട്ടികളില്‍ നിന്നും തുഛമായ രീതിയില്‍ പണപ്പിരിവ് നടത്തി പലതുള്ളി പെരുവെള്ളം എന്നര രീതിയിലാണ് ഇത്തരം സ്കൂളുകളും കാലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മലയോര മേഖലകളില്‍ ഇത്തരം പരിപാടികള്‍ക്ക് പണം കണ്ടെത്താനും വിഷമമാണെന്ന് അധ്യാപകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: