സൂര്യ വംശത്തിൽ തന്നെ ജനിച്ച് അത്യുന്നതിയിൽ എത്തിച്ചേർന്ന ചക്രവർത്തിയായിരുന്നു മനു. സത്യം ധർമ്മം ദയ എന്നതിനൊപ്പം നീതി അതേപടി നടപ്പാക്കിയതിൽ പൂണ്ണമായി വിജയിച്ച ഭരണാധികാരിയായിരുന്നു മനു. ഇതെല്ലാം നടപ്പാക്കുന്നതിൽ യാതൊരു വിട്ടു വീഴ്ച്ചയ്ക്കും അദ്ദേഹം തയ്യാറല്ലായിരുന്നു. അതിനാൽ രാജ്യം സമ്പൽ സമൃദ്ധമായി ത്തിർന്നു.
ആർക്കും എപ്പോൾ വേണമെങ്കിലും വന്ന് പരാതി ബോധിപ്പിയ്ക്കുവാൻ കൊട്ടാരത്തിൽ ഏർപ്പാടുണ്ടായിരുന്നു. അതിനാൽ തന്നെ പലരും കൊട്ടാരത്തിൽ സമയം നോക്കാതെ എത്തുവാൻ തുടങ്ങിസങ്കടമുള്ളവർ വന്ന് അവിടെ കെട്ടിഉറപ്പിച്ചിരുന്ന മണി അടിക്കണം. ഒരുനാൾ അവിടെ വന്ന് മണി അടിച്ചത് ഒരു പശുവായിരുന്നു. രാജാവ് പശുവിന്റെ സങ്കടം കേൾക്കുവാൻ തയ്യാറായി. അവിടെ വന്നെത്തിയ പശു കരയുന്നുണ്ടായിരുന്നു. മഹാരാജൻ പശുവിനെ നോക്കുമ്പോൾ പശുനടക്കുവാൻ തുടങ്ങി. അദ്ദേഹം ആ പശുവിനൊപ്പം നടക്കാനും.
കൂറേദൂരം ചെന്നപ്പോൾ മണ്ണിൽ രഥംപോയ പാടുകൾ കാണാറായി. ആ വഴിയ്ക്ക് വീണ്ടുംചെന്നപ്പോൾ ഒരു പശുക്കുട്ടി രഥചക്രം കയറി ചത്തുകിടക്കുന്ന കാഴ്ച പശു രാജാവിനെ കാണിച്ചുകൊടുത്തു. കൊട്ടാരത്തിലെ തന്നെയാണ് രഥം എന്നു രാജാവിന് മനസ്സിലായി. തന്റെ മകനാണ് രഥം കയറ്റി പശുക്കിടാവിനെ കൊന്നത് എന്ന് തീർച്ചയുമായി.
താമസിച്ചില്ല പിറ്റേന്ന് അതേസ്ഥലത്തുവച്ച് തന്റെ മകനെ ആരഥം തന്നെ കയറ്റി കൊന്നു കളഞ്ഞു. നീതി നടപ്പാക്കുവാൻ രാജാവിനുള്ള നിർബന്ധമാണ് ഇവിടെ ശ്രദ്ധയേമാവുന്നത്. തെറ്റ് ആരുടേതായാലും ശിക്ഷ ഒന്നുതന്നെ എന്നാണ് രാജനിശ്ചയം. ഇന്നത്തെകാലത്തെ ഭരണാധികാരികൾ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൽ നാം ഈസമയം തിരിച്ചറിയണം.
ഗ്രാമം നന്നാക്കാൻ ഒരുവനെ ബലികൊടുക്കണം.
ഒരുനാടുനന്നാവാൻ പത്തുപേരെ ബലിനൽകണം.
ഒരു രാജ്യം നന്നാവാൻ നൂറുപേരെ ബലികൊടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: