പരപ്പനങ്ങാടി: കഴിഞ്ഞ നഗരസഭാ യോഗത്തില്‍ തീരുമാനമാകാതെ പിരിഞ്ഞ അര്‍ബന്‍ സബ് സെന്റര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗം ബഹളത്തില്‍ മുങ്ങി. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച അര്‍ബന്‍ സബ് സെന്റര്‍ പാലത്തിങ്ങല്‍ സ്ഥാപിക്കണമെന്നതായിരുന്നു കഴിഞ്ഞ നഗരസഭാ യോഗത്തില്‍ ഭരണപക്ഷത്തുള്ള ലീഗിന്റെ ആവശ്യം.
പ്രത്യേക യോഗം വിളിച്ചപ്പോഴേക്കും മയപ്പെട്ടു. 26-ാം ഡിവിഷനെ പ്രതിനിധികരിക്കുന്ന ലീഗ് കൗണ്‍സിലര്‍ ഉമ്മുക്കല്സുവിന്റെ പ്രദേശത്തേക്ക് കൊണ്ടുവരണമെന്നായി ലീഗ് പ്രമേയം.
എന്നാല്‍ നഗരസഭയില്‍ അവതരിപ്പിച്ച പ്രമേയം തിരുത്തപ്പെട്ടു എന്നാരോപിച്ച് വികസന മുന്നണി പ്രതിനിധികള്‍ ബഹളം വെച്ചു. തീരദേശമായ കെട്ടുങ്ങല്‍-അംബേദ്കര്‍ കോളനി-ഉപ്പുണിപ്പുറം ഭാഗങ്ങളില്‍ അനുയോജ്യമായ സ്ഥലത്ത് സബ് സെന്റര്‍ സ്ഥാപിക്കണമെന്നതായിരുന്നു വികസന മുന്നണി പ്രമേയം.
തുടര്‍ന്ന് ബിജെപിയുടെ പ്രതിനിധികള്‍ വിഷയത്തില്‍ അഭിപ്രായ സമന്വയത്തിനായി ശ്രമിക്കണമെന്നും പദ്ധതി പരപ്പനങ്ങാടിക്ക് നഷ്ടമാകരുതെന്നും രാഷ്ട്രീയ സമവായമുണ്ടാക്കണമെന്ന അഭിപ്രായത്തോട് ഭരണപക്ഷവും മറുപക്ഷവും യോജിക്കുകയായിരുന്നു.
പതിനഞ്ച് ദിവസത്തിനകം പദ്ധതി നടത്തിപ്പിനുള്ള സ്ഥലം സന്ദര്‍ശിച്ച് അനുബന്ധ നടപടികള്‍ കൈക്കൊള്ളാമെന്നും യോഗ തീരുമാനമുണ്ടായതോടെ വികസന മുന്നണിയും, ബിജെപിയും ടൗണില്‍ വെവ്വേറെ പ്രകടനങ്ങള്‍ നടത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: