കലാമണ്ഡലം ഗോപിയാശാന് നളചരിതം 4-ാം ദിവസത്തില്‍ ബാഹുകനെ അവതരിപ്പിച്ചപ്പോള്‍
ഇരിങ്ങാലക്കുട: ഡോ കെ.എന്‍ പിഷാരടി കഥകളി ക്ലബിന്റെ അദ്ധ്യക്ഷനായി വര്‍ഷങ്ങളോളം ഇരിങ്ങാലക്കുടയിലെ സാംസ്കാരിക മണ്ഡലങ്ങളില്‍ നിറഞ് നിന്നിരുന്ന പ്രൊഫ സി പി ഇളയത് മാസ്റ്ററെ അനുസ്മരിച്ച് ക്ലബ് കലാനിലയത്തില്‍ സംഘടിപ്പിച്ച സ്മരണാജ്ഞലിയില്‍ നളചരിതം നാലാം ദിവസത്തില്‍ കലാമണ്ഡലം ഗോപിയാശാന് അവതരിപ്പിച്ച ബാഹുകന് ആസ്വാദകര്‍ക്ക് ഹരമായി. കലാമണ്ഡലം ഷണ്മുഖദാസ് ദമയന്തിയായും വിപിന്‍ കേശിനിയായും വേഷമിട്ടു. കോട്ടയ്ക്കല്‍ മധു ,കലാനിലയം രാജീവ് എന്നിവരായിരുന്നു സംഗീതം . കലാമണ്ഡലം ഉണ്ണികൃഷ്ണന് ചെണ്ടയിലും കലാനിലയം മനോജ്കുമാര്‍ മദ്ദളത്തിലുമായി കളിക്ക് പശ്ചാത്തലമേളമൊരുക്കി. കലാമണ്ഡലം സതീശന് ആയിരുന്നു ചുട്ടി. കഥകളിക്ക് മുന്നോടിയായി നടന്ന അനുസ്മരണ സമ്മേളനത്തില്‍ കലാനിലയം പ്രസിഡണ്ട് കലാമണ്ഡലം നാരായണന് എമ്പ്രാന്തിരി അദ്ധ്യക്ഷനായി. പ്രൊഫ ജോര്‍ജ്ജ് എസ് പോള്‍ അനുസ്മരണ പ്രഭാഷണം നടത്തി. മാറിയ കാലത്തിന്റെ തീക്ഷ്ണമായ വേഗത്തെ സ്വാംശീകരിക്കാന്‍ പലപ്പോഴും കലയ്ക്ക് സാധിക്കാത്തതാണ് കാലത്തിന്റെ മാറ്റം അഥവാ കാലലീല എന്ന് പറയുന്നതെന്ന് സ്മാരക പ്രഭാഷണം നടത്തികൊണ്ടു വി കലാധരന്‍ പറഞ്ഞു. കലയുടെ ആത്മാവിനെ ബാധിക്കുന്ന, ജൈവഘടനയെ തകര്‍ക്കുന്ന മാറ്റത്തെ ഒത്തുതീര്പ്പുകളോടെ സ്വീകരിക്കുമ്പോള്‍ കലയാണ് തകരുന്നതെന്നും അതിജീവനത്തിന് കഥകളിക്ക് കരുത്തുണ്ടെന്നും കലാധരന്‍ പറഞ്ഞു. തുടര്‍ന്ന് ചാലക്കുടി എ.കെ രഘുനാഥിന്റെ പുല്ലാങ്കുഴല്‍ കച്ചേരി നടന്നു. എടപ്പാള്‍ സജിന്‍ലാല്‍ മൃദംഗവും വെള്ളാറ്റഞ്ഞൂര്‍ ശ്രീജിത്ത് ഘടവും വായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: