തൃശൂര്‍: കാലിക്കറ്റ് യൂണിവേഴ്സിറ്റിയോട് വിവരാകാശ നിയമപ്രകാരം 2016 ജൂണ്‍ 15ന് ആവശ്യപ്പെട്ട രേഖ ലഭിച്ചത് ഒരു മാസം കഴിഞ്ഞ.് എന്നാല്‍ 2016 ജൂലൈ 18നാണ് ഉത്തരവ് പ്രസിദ്ധീകരിച്ചത്.
വിവരാവകാശ നിയമ പ്രകാരം ചോദിച്ച രേഖകള്‍ ഒരു മാസത്തിനകം നല്‍കണമെന്നിരിക്കെ ഒരു മാസം കവിഞ്ഞാണ് രേഖ തന്നെ ഉണ്ടായത് എന്ന നിലയിലേക്ക് യൂണിവേഴ്സിറ്റി അധഃപതിച്ചിരിക്കുന്നു. 2010 വര്‍ഷത്തിലെ യൂ.ജി.സി. നിയമപ്രകാരം അദ്ധ്യാപകനിയമനത്തിന് ഇന്റര്‍വ്യു നടത്തുമ്പോള്‍ അക്കാദമിക് റെക്കോര്‍ഡുകള്‍ക്കും റിസര്‍ച്ച് പെര്‍ഫോര്‍മന്‍സിനും 50% മാര്‍ക്കും, അസസ്മെന്റ് ഓഫ് ഡൊമൈന്‍ നോളഡ്ജിനും ടീച്ചിംഗ് എക്സ്പീരിയന്‍സ് അടക്കമുളള ടീച്ചിംഗ് സ്കില്ലിനും കൂടി 30% മാര്‍ക്കും, ബാക്കി 20% മാര്‍ക്ക് ഇന്റര്‍വ്യുവിനുമാണ്. ഇതുപ്രകാരം 2013 സെപ്റ്റംബര്‍ 13ന്് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മീറ്റിംഗ് കൂടി മേല്‍പ്പറഞ്ഞ വിധത്തില്‍ ഇന്റര്‍വ്യു നടത്തണമെന്ന് തീരുമാനിച്ചതും ഇത് കേരള സര്‍ക്കാറിന് ഗസറ്റ് വിജ്ഞാപനമിറക്കുന്നതിനായി അയച്ചതും 2014 ഏപ്രില്‍ 8ന് കേരള സര്‍ക്കാര്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയ്ക്കു വേണ്ടി ആധികാരികമായി ഇതു ഗസറ്റ് വിജ്ഞാപനമായി പുറത്തിറക്കുകയും ചെയ്തതാണ്.
ഇതു തന്നെയാണ് വിവരാവകാശത്തിന് മറുപടിയായി തന്നതെങ്കിലും അത് ഒരു വിവരാവകാശനിയമ പ്രകാരം മാത്രം ചോദിച്ചതിനു ശേഷം പുതിയതായി ഓര്ഡറിറക്കിയതിനു പിന്നല് നിരവധി കളളക്കളികളുണ്ട്. ഇതു വരെ നടന്ന ഇന്റര്‍വ്യുകളിലൊന്നും ഈ നിയമം പാലിച്ചിട്ടില്ല.
യു.ജി.സി. നിയമത്തിനു പുറമെ സുപ്രീം കോടതി വിധി പ്രകാരവും ഇന്റര്‍വ്യുവിന് പരമാവധി 20% മാര്‍ക്കേ നല്‍കാവൂ. പക്ഷെ കാലിക്കറ്റ് യൂണിവേഴ്സിറ്റി നടത്തിയ അധ്യാപക ഇന്റര്വ്യുകളൊന്നും തന്നെ 20%ല്‍ താഴെയല്ല ഇന്റര്‍വ്യുവിന് മാര്‍ക്ക് നല്‍കിയിട്ടുളളത്.
വേണ്ടപ്പെട്ടവരെ പണം വാങ്ങി നിയമിക്കുന്നതിനു വേണ്ടി മാത്രമാണിങ്ങനെ നിശ്ചയിച്ചത്. ഇതിനെ ചോദ്യം ചെയ്ത് നിരവധി കേസുകള്‍ നിലനില്ക്കുന്ുണ്ടെങ്കിലും യൂണിവേഴ്സിറ്റി യു.ജി.സി. നിയമപ്രകാരമുളള രേഖകള്‍ ഇതുവരെയും ഹാജരാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: