തൃശൂര്‍: ജില്ലാ സാമൂഹ്യനീതി വകുപ്പും ശിശുക്ഷേമ സമിതിയും ചേര്‍ന്ന് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമത്തിനെതിരെയുള്ള നിയമം-പോക്സൊയെക്കുറിച്ച് പോലീസ് ഉദേ്യാഗസ്ഥര്‍ക്കായി സംഘടിപ്പിച്ച പരിശീലനം സിറ്റി പോലീസ് കമ്മീഷണര്‍ ഡോ.ജെ. ഹിമേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സൈബര്‍ യുഗത്തില്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ കൂട്ടികള്‍ ചൂഷണത്തിന് വിധേയമാകുന്നത് കൂടുതലായി ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഹോട്ടല്‍ എലൈറ്റ് ഇന്റര്‍ നാഷണലില്‍ നടന്ന പരിശീലനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ശിശുക്ഷേമ സമിതി അദ്ധ്യക്ഷന്‍ പി.ഒ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതി അംഗം അഡ്വ. സീന രാജഗോപാല്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് നോഡല്‍ ഓഫീസര്‍ എ.സി.പി മുഹമ്മദ് ആരിഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ യു. മുകുന്ദന് സ്വാഗതവും നോണ്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ കെയര്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ.ആര് വൈദേഹി നന്ദിയും പറഞ്ഞു. പോക്സൊ നിയമത്തെക്കുറിച്ച് മുന്‍ ജില്ലാ ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. സോമകുമാറും, അനേ്വഷണരീതിയും അതില്‍ പോലീസിന്റെ പങ്ക് എന്ന വിഷയത്തെക്കുറിച്ച് അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ രാധാകൃഷ്ണനും ക്ലാസെടുത്തു. പോക്സൊ നിയമത്തിന്റെ കീഴില്‍ ഇരകളുടെ അവകാശത്തെക്കുറിച്ചും ശിശുക്ഷേമ സമിതി, ബാലാവകാശ കമ്മീഷന്, പ്രതേ്യക കോടതി, ആരോഗ്യ വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ പങ്കിനെക്കുറിച്ച് ശിശുക്ഷേമ സമിതി അംഗം സീന രാജഗോപാല്‍ ക്ലാസെടുത്തു. കുട്ടിയ്ക്ക് സംരക്ഷണവും ശ്രദ്ധയും ആവശ്യമാണെങ്കില്‍ 24 മണിക്കൂറിനകം കുട്ടിയെ ശിശു ക്ഷേമ സമിതിയില്‍ ഹാജരാക്കണം. കുട്ടിയെ തിരിച്ചറിയാനുതകുന്ന വിവരം മാദ്ധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുന്നതും കുറ്റകരമാണ്. കുറ്റകൃത്യത്തിന് ഇരയായ കുട്ടിയുടെ മൊഴി കുട്ടിയുടെ വീട്ടിലോ, കുട്ടിക്ക് താല്പര്യമുള്ള സ്ഥലത്തോ വെച്ച് സബ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത വനിതാ പോലീസ് ഓഫീസര്‍ ഔദേ്യാഗിക വേഷത്തിലല്ലാതെ രേഖപ്പെടുത്തണമെന്നും നിയമം അനുശാസിക്കുന്നു. യാതൊരു കാരണവശാലും പ്രതിയുടെ സാന്നിദ്ധ്യത്തില്‍ മൊഴി രേഖപ്പെടുത്താന്‍ പാടില്ല. പോക്സൊ നിയമത്തിലെ 3,5,7,9 എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റം ആരോപിച്ച് വ്യാജപരാതിയോ വിവരമോ നല്‍കുന്നത് ശിക്ഷാര്‍ഹമാണെന്നും നിയമത്തില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: