ഗവ.മെഡിക്കല്‍കോളേജില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ കുറവ് മൂലം രോഗികളുടെ ദീര്‍ഘ നേരമുളള കാത്തിരിപ്പ്
മുളങ്കുന്നത്തുകാവ്: നിത്യേന ആയിരക്കണക്കിന് രോഗികള്ചികിത്സക്കായി എത്തിച്ചേരുന്ന ഗവ.മെഡിക്കല്‍കോളേജില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ കുറവ് രോഗികളെ വലക്കുന്നു.
ജൂനിയര്‍ ഡോക്ടര്‍മാരുടെ സേവനം ഏറ്റവും കൂടുതല്ലഭിക്കുന്നത് ഒ.പി.കളിലാണ്. ആദ്യപരിശോധന, ടെസ്റ്റുകള്‍, ഇസിജി, എക്സറെ, ലാബ് പരിശോധനകള്‍ എന്നിവ കുറിച്ചുനല്കുന്നതും പ്രാഥമിക പരിശോധനകള്‍ നടത്തുന്നതും ഇവരാണ്. മാത്രമല്ല മുറിവുകള്‍ കെട്ടിക്കൊടുക്കുന്നതും ജൂനിയര്ഡോക്ടര്മാരാണ്. ഏകദേശം 130ഓളം ജൂനിയര്ഡോക്ടര്മാരാണ് പരിശീലനകാലാവധി കഴിഞ്ഞ് തിരിച്ചുപോയത്. പകരം നിയമനം നടന്നിട്ടുമില്ല. ഇവരുടെ ചികിത്സക്കുശേഷമാണ് ആവശ്യമായ നിര്‍ദ്ദേശപ്രകാരം രോഗികളെ മുതിര്‍ന്ന ഡോക്ടര്‍മാരുടെ അടുത്തേക്ക് അയക്കുക അതിനാല്‍ ഒപികളില്‍ രോഗികള്‍ക്ക് കൂടുതല്‍ നേരം നില്‍ക്കേണ്ട അവസ്ഥ ഉണ്ടാകാറില്ല.
ഗുരുതരമായ രോഗങ്ങള്‍ ഉള്ളവരെ മാത്രമാണ് സീനിയര്‍ ഡോക്ടര്‍മാര്‍ ചികിത്സിക്കാറുള്ളത്. എംബിബിഎസ് കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിനെത്തുന്ന പിജി വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ താല്‍ക്കാലിക ആശ്വാസമായിട്ടുള്ളത്.
എഴുപതോളം പിജി വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ ഇപ്പോള്‍ ഇവിടെ ഉള്ളത്. പലരും 24 മണിക്കൂര്‍ മുതല്‍ 36 മണിക്കൂര്‍വരെ ജോലി എടുക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. മുതിര്‍ന്ന ഡോക്ടര്‍മാരുടെ സേവനം പലപ്പോഴും കൃത്യമായി ലഭിക്കാറില്ല. ഇത്തരം അവസരങ്ങളിലും പിജിവിദ്യാര്ത്ഥികളാണ് കാര്യം നോക്കുന്നത്. ആരോഗ്യ സര്‍വകലാശാലയുടെ എംബിബിഎസ് റിസള്‍ട്ട് വൈകിയിതാണ് ഈ ദുരിതത്തിന് കാരണം. ഹൗസ്സര്ജന്സിക്കുവേണ്ടി മെഡിക്കല്‍ കോളേജുകളില്‍ നിയമിക്കപ്പെടുന്ന ഇവര്‍ ഒരു വര്‍ഷം കഴിഞ്ഞാല്‍ പിജിക്കുവേണ്ടി മറ്റു മെഡിക്കല്‍ കോളേജുകളിലേക്ക് പ്രവേശനം നല്‍കും.
എന്നാല്‍ എംബിബിഎസ് ലിസ്റ്റ് വൈകിയത് ഹൗസര്‍ജന്‍സി കഴിഞ്ഞ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഇനി പിജി ചെയ്യാന്‍ ഒരു വര്‍ഷംകൂടി കാത്തിരിക്കേണ്ട അവസ്ഥയിലാണ്. മൂന്നു ദിവസം മുമ്പാണ് എംബിബിഎസ് റിസള്‍ട്ട് പ്രഖ്യാപിച്ചത്. ഇവരില്‍ നിന്നാണ് 130 പേരുടെ ലിസ്റ്റ് തയ്യാറാക്കി നടപടികള്‍ നടത്തി ഉത്തരവ് പ്രാബല്യത്തില്‍ ആവണമെങ്കില്‍ ഇനിയും ദിവസങ്ങളെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: