കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍ കഴിഞ്ഞ ഭരണ കാലഘട്ടങ്ങളില്‍ സര്‍വ മേഖലകളിലും വന്‍ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്. നഗരസഭ രൂപീകരണത്തിന് ശേഷം ഒരു വര്‍ഷത്തോളം കാലം ഡിഐസി യുമായി ചേര്‍ന്ന് എല്‍ഡിഎഫും ബാ ക്കി കാലഘട്ടങ്ങളില്‍ യുഡിഎഫുമാണ് ഭരണം നടത്തിയത്. ലക്ഷങ്ങളുടെ ക്രമകേട് നടന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവിധ ഇനങ്ങളിലായി നടത്തിയ പണപ്പിരിവ്, അവയുടെ അടയ്ക്കല്‍, വിവിധ അക്കൗണ്ടുകളില്‍ നിന്നു പണം പിന്‍വലിക്കല്‍ എന്നിവയെല്ലാം ഓഡിറ്റ് വിഭാഗം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
കൃഷി, വ്യവസായം, ശിശുക്ഷേമം, വിദ്യാഭ്യാസം, മത്സ്യ ബന്ധനമേഖല, ശുചീകരണം, അംഗന്‍വാടികള്‍, കെട്ടിട നിര്‍മാണം എന്നിവയില്‍ അനധികൃത ഇടപ്പെടലുകളും സാമ്പത്തിക തിരിമറിയും നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റില്‍ മാലിന്യം ഉപയോഗിച്ച് ബയോ ഗ്യാസ് പ്ലാന്റ് നിര്‍മിക്കുന്നതിന് 13.20 ലക്ഷം രൂപ നീക്കി വെച്ചിരിന്നുവെങ്കിലും ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും ആരംഭിച്ചിട്ടില്ലെന്ന് പരിശോധനാ സംഘം കണ്ടെത്തി. കോര്‍പ്പറേഷനെയാണ് ഇതിനു ചുമതലപ്പെടുത്തിയിരുന്നത്. അലാമിപ്പള്ളിയിലെ ബസ് സ്റ്റാന്‍ഡ് ആന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സ് 10 വര്‍ഷമായിട്ടും പൂര്‍ത്തിയാക്കാന്‍ പറ്റാത്തതും ഭരണ സമിതിയുടെ കെടുകാര്യസ്ഥതയാണെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനകം പ്രതിവര്‍ഷം മൂന്ന് കോടിയുടെ വരുമാനം ഉണ്ടാക്കാമായിരുന്നിട്ടും അത് ലഭ്യമാക്കാന്‍ സാധിക്കാത്തത് ഉദ്യോഗസ്ഥരുടേയും ഭരണ കര്‍ത്താക്കളുടെയും വീഴ്ചയായി ചൂണ്ടിക്കാട്ടി.
നഗരത്തിലെ വന്‍കിട കെട്ടിട നിര്‍മാണങ്ങളിലും നഗരസഭാ ചട്ടങ്ങള്‍ പാലിച്ചിട്ടില്ല. പലതിന്റേയും പെര്‍മിറ്റുകള്‍ കാലഹരണപ്പെട്ടിട്ടുണ്ട്. ഗുരുതരമായ വീഴ്ചകളാണ് ഈ മേഖലകളില്‍ ഉണ്ടായിട്ടുള്ളതെന്ന് തെളിഞ്ഞിട്ടുണ്ട്. അംഗന്‍വാടികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ വേനല്‍ക്കാലത്ത് നടത്തിയ കുടിവെള്ള വിതരണം എന്നിവയില്‍ സാമ്പത്തിക ക്രമക്കേടുകളുണ്ട്.
നഗരസഭയിലുള്ള 53 അംഗന്‍വാടികളില്‍ ഒമ്പത് എണ്ണത്തിന് സ്വന്തം കെട്ടിടം പോലുമില്ല. വൈദ്യുതിയുമില്ല. നഗരസഭ പരിധിയിലെ മിക്ക ആശുപത്രികളും അനധികൃത നിര്‍മാണം നടത്തിയിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. നികുതി ഈടാക്കേണ്ട ഡസനോളം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും നികുതി ഈടാക്കാത്തതും വീഴ്ചയായി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരുടെ വീഴ്ചമൂലമുണ്ടായ നഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കേണ്ടതാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇടത് വലത് മുന്നണികള്‍ ഒറ്റയ്ക്കും കൂട്ടായും കാഞ്ഞങ്ങാട് നഗരസഭ ഭരിച്ചിട്ടുണ്ട്.
നഗരസഭയില്‍ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ശ്രമിക്കേണ്ടതിന് പകരം ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടത്തിയതായി വിവരങ്ങള്‍ പുറത്ത് വന്നത് വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ ബഹളങ്ങള്‍ക്ക് കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: