പരപ്പനങ്ങാടി: അനധികൃത വിദേശമദ്യവുമായി രണ്ടുപേര്‍ പരപ്പനങ്ങാടി പോലീസിന്റെ പിടിയില്‍. ഉള്ളണം സ്വദേശി ആട്ടീരി ഗിരീഷ് (42), തമിഴ്നാട് ചിദംബരം മണ്ണാരം കുടി രാജ ലിംഗത്തിന്റെ മകന് രാമചന്ദ്രന് (50) എന്നിവരാണ് പിടിയിലായത്. കീഴ്ച്ചിറയില്‍ ഓട്ടോറിക്ഷയില്‍ ആവശ്യക്കാര്‍ക്ക് മദ്യം എത്തിച്ചിരുന്നത് ഗിരീഷാണ്. ബിവറേജസില്‍ നിന്നുംനിന്നും ചെറിയ വിലയ്ക്ക് വാങ്ങിമൊബൈല് റീട്ടെയിലിങ്ങ് ആണ് ഇയാള്‍ ചെയ്യുന്നത്. 12 കുപ്പി മദ്യവും ഇയാളില്‍ നിന്ന് കണ്ടെടുത്തു.
പുത്തരിക്കല്‍ കേന്ദ്രമാക്കിയായിരുന്നു രാമചന്ദ്രന്റെ കച്ചവടം. ബിവറേജസില്‍ നിന്നും ചെറിയ വിലയ്ക്ക് വാങ്ങി പുത്തരിക്കല്‍ സ്വദേശിയായ മറ്റൊരാള്‍ ആണ് ഇയാള്‍ക്ക് വില്‍പ്പനയ്ക്ക് മദ്യം നല്‍കുന്നത്. അയാളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. എഎസ്ഐ സുബ്രഹ്മണ്യന്, റോമിയോ, ഗോഡ്വിന്, ഷിനീഷ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: