ചേര്‍പ്പ്: വല്ലച്ചിറ ക്ഷേത്രകുളം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രമേയം പാസ്സാക്കിയ പഞ്ചായത്ത് നടപടിക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ്ണ നടത്തി. പഞ്ചായത്തിന്റെ ഹിന്ദുവിരുദ്ധ സമീപനം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് രൂപം നല്‍കുമെന്ന് മുന്നറിയിപ്പ് നല്കി. ജില്ലാ സഹസംഘടനാ സെക്രട്ടറി അശോകന് മാള ഉദ്ഘാടനം ചെയ്തു. വിനയന് പകിരിപ്പാലം അദ്ധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡണ്ട് ബാലന് പണിക്കശ്ശേരി, സെക്രട്ടറി സുനില്‍ ആറാട്ടുപുഴ, താലൂക്ക് ജനറല്‍ സെക്രട്ടറി സി.പ്രസാദ്, മണികണ്ഠന്, ശിവാനന്ദന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: