മലപ്പുറം: വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമത്തിന്റെ മറവില്‍ സര്‍ക്കാറിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ അനുമതിയില്ലാതെ കച്ചവട താല്‍പ്പര്യം മാത്രം മുന്‍നിര്‍ത്തി മാനേജര്‍മാര്‍ തനിഷ്ടപ്രകാരം എല്‍.പി.സ്കൂളില്‍ അഞ്ചാം ക്ലാസ് തുടങ്ങുന്നതിലും വിദ്യാഭ്യാസ നിയമങ്ങള്‍ കാറ്റില്‍ പരത്തി പൊതുവിദ്യാലയങ്ങളില്‍ മദ്രസാ പഠനം നടത്തുന്നതിലും അധ്യാപക സംഘടനകള്‍ പ്രതിഷേധിച്ചു. ഇത്തരത്തിലുളള അംഗീകാരമില്ലാത്ത ബാച്ചുകളില്‍ പഠിക്കുന്ന കുട്ടികള്‍ തുടര്‍പഠനത്തിനും, വിദ്യാഭ്യാസവകുപ്പിന്റെ കലാ-കായിക, ശാസ്ത്രമല്സരങ്ങള്, സ്കോളര്‍ഷിപ്പുകള്‍, മത്സരപരീക്ഷകള്‍, എന്നിവയില്‍ പങ്കെടുക്കാനുളള അവസരവും നഷ്ടപ്പെടുന്നു. അഞ്ചാം ക്ലാസില്‍ പഠിക്കുന്നതിനു കേരളത്തില്‍ നിലവിലുളള നിയമപ്രകാരം 9 വയസ്സും വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 10 വയസ്സും പൂര്‍ത്തിയാക്കേണ്ടതുണ്ട്. കൂടാതെ തീരെ വിദ്യാഭ്യാസം ലഭിക്കാത്തവരുമായിരിക്കണം. ഇത് ഗുരുതരമായ നിയമപ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ഇത്തരത്തിലുളള അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളെ വിദ്യാഭ്യാസവകുപ്പ് ‘കൊഴിഞ്ഞുപോക്ക് ‘ ഗണത്തിലാണ് ഉള്പ്പെടുത്തുത്തുക. കോഡൂര്‍ പഞ്ചായത്തിലെ ചില മാനേജര്‍മാരുടെ ഇത്തരത്തിലുളള ബാച്ചുകള്‍ തുടങ്ങാനുളള നീക്കം നിയന്ത്രിക്കണമെന്ന് പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അധ്യാപക സംഘടനാസംയുക്ത സമിതി ആവശ്യപ്പെട്ടു. എന്‍ടിയു, കെഎസ്ടിയു, കെഎസ്ടിഎ, കെയുടിഎ, കെപിപിഎച്ച്എ എന്നീ അധ്യാപകസംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: