കല്‍പ്പറ്റ : തെരഞ്ഞെടുപ്പ് കമീഷന് നല്കുന്ന വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യുന്നതിനു മുമ്പായി വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് തന്നെ ഹാജരാക്കേണ്ടതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ അറിയിച്ചു. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാന്‍ കഴിയാത്തവര്‍ ഇനി പറയുന്ന 11 തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കിയാല്‍ മതി. പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, കേന്ദ്ര/സംസ്ഥാന സര്‍ക്കാറുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ എന്നിവ നല്കുന്ന ഫോട്ടോ പതിച്ച സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡുകള്‍, സഹകരണ ബാങ്കുകള്‍ നല്കുന്ന പാസ് ബുക്ക് ഒഴികെ ബാങ്ക്/പോസ്റ്റോഫീസ് നല്കുന്ന ഫോട്ടോ പതിച്ച പാസ്ബുക്കുകള്‍, പാന്‍ കാര്‍ഡ്, നാഷനല്‍ പോപ്പുലേഷന്‍ രജിസ്റ്ററിന് കീഴില്‍ ആര്.ജി.ഐ നല്കുന്ന സ്മാര്‍ട്ട് കാര്‍ഡ്, മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ തൊഴില്‍ കാര്‍ഡ്, തൊഴില്‍ മന്ത്രാലയം നല്കുന്ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോ പതിച്ച പെന്ഷന് രേഖ, തെരഞ്ഞെടുപ്പു വിഭാഗം നല്കുന്ന ആധികാരിക ഫോട്ടോ വോട്ടര്‍ സ്ലിപ്പ്, എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും നല്കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: