കല്‍പ്പറ്റ : കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ 118-ാം നമ്പര്‍ പോളിങ്ങ് ബൂത്തില്‍ സമ്മതിദായകരുടെ എണ്ണം ഇലക്ഷന്കമ്മീഷ ന് നിര്‍ദ്ദേശിക്കുന്ന 1750 ല്‍ കൂടുതലായ സാഹചര്യത്തില്‍ ബൂത്ത്വിഭജിച്ച് പുതിയ ബൂത്ത്കൂടി അനുവദിച്ചു. 118നമ്പര്‍ ബൂത്ത് മാനിവയല്‍ ഹരിശ്രീഗ്രന്ഥാലയത്തിലും 118എ ബൂത്ത് മാനിവയല്ദേവകിനേത്യാര് എന്നവരുടെ കെട്ടിടത്തിലുമായിരിക്കും പ്രവര്‍ത്തിക്കുക. 118ല്‍ വീട്ട്നമ്പര്‍ 100മുതല്‍ 400വരെയും 118 എയില്‍ 400 എമുതല്‍ 491വരെയുമായിരിക്കും. ഇതോടെ ജില്ലയിലെ ആകെപോളിങ്ങ് ബൂത്തുകളുടെ എണ്ണം 471 ആയി. ബത്തേരിമണ്ഡലത്തില് 184പോളിംഗ്ബൂത്തുകളും കല്പ്പറ്റമണ്ഡലത്തില് 146ബൂത്തുകളും മാനന്തവാടിമണ്ഡലത്തി ല്‍ 141ബൂത്തുകളുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: