കല്‍പ്പറ്റ : അഞ്ച് വര്‍ഷകാലമായി പട്ടിക വര്‍ഗ വകുപ്പ് മന്ത്രിയുടെ സ്വന്തം പഞ്ചായത്തില്‍ ആദിവാസി വിഭാഗത്തില്‍പെട്ട രണ്ടുകുട്ടികള്‍ ചികിത്സ കിട്ടാതെ മരിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വത്തില്‍ യുഡിഎഫിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ .
വാളാട് എടത്തന കോളനിയിലെ ബാലന്-സുമതി ദമ്പതികളുടെ കുട്ടികളാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ വേണ്ടത്ര സൗകര്യമില്ലാത്തതുകൊണ്ടും വേണ്ടത്ര ചികിത്സാസൗകര്യം ഒരുക്കാന്‍ ട്രൈബല്‍ ടിപ്പാര്‍ട്ട്മെന്റില്‍ ഫണ്ടില്ലാ എന്ന് കാരണത്താലുമാണ് കുട്ടികളുടെ ജീവന് നഷ്ടപ്പെത്.
പ്രധാനമന്ത്രിയുടെ സൊമാലിയ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപിയെ പ്രതികൂട്ടില്‍ കയറ്റുന്ന ഇടത്-വലത് മുന്നണികള്‍ക്ക് ഈ വിഷയത്തില്‍ എന്ത് മറുപടിയാണ് ജനങ്ങളോട് പറയാനുള്ളത്. തുടര്‍ച്ചയായ ഭരണത്തിന്റെ ബാക്കി പത്രമാണ് വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട ആളുകളുടെ ദാരുണമായ അന്ത്യത്തിന് കാരണമായത്. ജില്ലാ ആശുപത്രിയില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഈ സ്ത്രിക്ക് തന്റെ രണ്ടുകുട്ടികളെ നഷ്ടപ്പെടില്ലായിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മന്ത്രിയുടെ പഞ്ചായത്തില്‍ തന്നെ അനിത എന്ന ആദിവാസി സ്ത്രീക്ക് മുന്ന് കുട്ടിളെ നഷ്ടപ്പെട്ടിരുന്നു. അതിന്റെ പിന്തുടര്ച്ചയെന്നോണമാണ് ഈ സംഭവത്തെയും കാണാന്‍ സാധിക്കുകയുള്ളു.
വകുപ്പ് മന്ത്രിയുടെ വീടിന് സമീപത്തെ വാര്‍ഡാണിത്. ഏപ്രില്‍ 25ന് ഇവരെ എടത്തന വാര്‍ഡ്മെമ്പറും ഭാരതീയ ജനതാപാര്‍ട്ടി പ്രവര്‍ത്തകയുമായ ബിന്ദുവിജയകുമാറിന്റെ നേതൃത്വത്തിലാണ് മാനന്തവാടിയിലെ ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സുമതിയുടെ രണ്ടാമത്തെ പ്രസവമാണിത്. ആദ്യപ്രസവത്തില്‍ ഒരു ആണ്‍കുഞ്ഞുണ്ട്. കൂലിപണി ചെയ്താണ് ബാലന് കുടുംബം പോറ്റിയിരുന്നത്. എന്നാല്‍ തൊഴില്‍ ലഭിക്കാതെവന്നപ്പോള്‍ കുടുംബം പലപ്പോഴും പട്ടിണിയിലുമായിരുന്നു. നാളിതുവരെ ഭരിച്ച ഇടത്-വലത് മുന്നണികള്‍ കോളനികളി ല്‍ ആവശ്യമായ അടിസ്ഥാനസൗകര്യംപോലും ഒരുക്കാന്‍ തയ്യാറാകാത്തത് നാടിന് അപമാനമാണെന്നും, അതുകൊണ്ട് ഈ വിഷയത്തില്‍ ശക്തമായ അന്വേഷണം നടത്തി കുട്ടികളെ നഷ്ടപ്പെട്ട കുടുംബത്തിന് പത്തുലക്ഷം രൂപ അടിയന്തിരമായി അനുവദിക്കണമെന്നും ഭാരതീയ ജനാതാ പാര്‍ട്ടി വയനാട് ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: