ബത്തേരി : പി.കെ. ജയലക്ഷ്മിയുടെ മന്ത്രി സ്ഥാനം ജാനുവിന്റെ ഔദാര്യമാണെന്ന് സിവിക് ചന്ദ്രന്. ബത്തേരിയില്‍ സംഘടിപ്പിച്ച സാംസ്ക്കാരിക കൂട്ടായ്മയായ സി.കെ. ജാനു എന്തുകൊണ്ട് നിയമസഭയിലെത്തണം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം. മുത്തങ്ങ സമരത്തിന്റെ മറ പിടിച്ചാണ് ജയലക്ഷ്മി മന്ത്രിയായത്. ആദിവാസികളില്‍ നിന്ന് തന്നെ ഉയര്‍ന്നുവന്ന നേതാവാണ് ജാനു. ഗോത്രമഹാസഭയ്ക്ക് മാത്രമേ ഇങ്ങനെ ഒരു നേതാവിനെ സൃഷ്ടിക്കാന്‍ സാധിക്കൂ. കേരളത്തില്‍ കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളില്‍ ഒരു ഗോഡ്ഫാദറിലാതെ ഉയര്‍ന്നുവന്ന ഏക സ്ത്രീ നേതാവായ ജാനു തന്നെയാണ് പെസ നിയമത്തിനെക്കുറിച്ച് കേരളത്തില്‍ ആദ്യമായി ശബ്ദമുയര്‍ത്തിയതെന്നും അദേഹം പറഞ്ഞുജാനുവിന്റേത് അവസരവാദ രാഷ്ട്രിയമല്ല. ആദര്‍ശങ്ങള്‍ പ്രത്യായശാസ്ത്രങ്ങള്‍ എന്നിവ പരാജയപ്പെടുമ്പോള്‍ അശരണന് അവസരങ്ങള്‍ പ്രയോജനപ്പെടുത്തി മുന്നേറുകയെന്നല്ലാതെ വേറെയെന്താണ് പോംവഴി. പ്രത്യായശാസ്ത്രത്തിന്റെ അഭാവം ജാനുവില്‍ ആരോപിക്കുന്നവര്‍ സത്യത്തിന്റെ ഭാവം ജാനുവിലുണ്ടെന്ന് മനസ്സിലാക്കണം. സത്യം വിജയിക്കും. ജാനുവിനെ പോലുള്ളവര്‍ നിയമസഭയിലെത്തണം എല്ലാവരും ജാനുവിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കണം. ജാനു മത്സരംഗത്തിറങ്ങിയിരിക്കുന്നത് ബത്തേരി മണ്ഡലത്തിലെ സ്വന്തം ജനതയുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുവാനുള്ള ഒരു അവസരത്തിനു വേണ്ടിയാണെന്നും അദേഹം കൂട്ടിചേര്‍ത്തു. നിയമസഭ ഒരു പന്നികൂടാണെങ്കില് ജാനുവിനെ പോലെയുള്ളവര്‍ വേണം അത് അടിച്ചുതെളിച്ചു വൃത്തിയാക്കുവാന്‍ . നിയമസഭ ഒരു സോളാര്കടയാണെന്ന് പറയുന്നവരുണ്ട് എങ്കില്‍ ജാനുവിനെ പോലുള്ളവര്‍ വേണം അത് നന്നാക്കിയെടുക്കാന്‍. . ജാനു മാര്‍ക്സിസ്റ്റ് പാര്‍ട്ടി സ്ഥാനാര്ത്ഥിയലെങ്കില് അതിനുത്തരം പറയേണ്ടത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്. ഞാന്‍ ബത്തേരിക്കാരനല്ല ആയിരുന്നെങ്കില്‍ ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിലെ സമ്മതിദാനവകാശം ഒരു മനുഷ്യായുസ്സിലെ പുണ്യവും നിയോഗവുമായി കണക്കാക്കി ഫലപ്രദമായി വിനിയോഗിച്ചേനെ എന്നും അദേഹം പറഞ്ഞു. പരിപാടിയില്‍ കല്‍പ്പറ്റ നാരായണന്, രാംദാസ് ബത്തേരി തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: