മാനന്തവാടി: നികുതി നിഷേധത്തിനെതിരെ പ്രദേശവാസികള്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു മാനന്തവാടി കണിയാരം മുറ്റിമൂല പ്രദേശവാസികളാണ് വില്ലേജ് ഓഫീസ് ഉപരോധിച്ചത്. താഹസില്‍ദാര്‍ സ്ഥലത്തെത്തി നികുതി സ്വീകരിക്കുമെന്ന ഉറപ്പിന്മേല് സമരം അവസാനിപ്പിച്ചു.
മാനന്തവാടി വില്ലേജില്‍ വേമംദേശത്ത് വര്‍ഷങ്ങളായി താമസിച്ചുവരുന്ന 60 കുടുംബങ്ങളുടെ നികുതിയാണ് വില്ലേജ് അധികൃതര്‍ സ്വീകരിക്കാത്തത്. കഴിഞ്ഞ വര്‍ഷം വരെ നികുതി സ്വികരിച്ച സര്‍വ്വേ നമ്പര്‍ നാല് മുതല്‍ 111 വരെയുള്ള സ്ഥലത്തിന്റെ നികുതിയാണ് സ്വികരിക്കാത്തത്. പാരിസണ്‍സ് എസ്റ്റേറ്റില്‍ നിന്നും 640 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവായിരുന്നു. ഇതില്‍ 82.89 ഏക്കര്‍ ഇതിനകം പിടിച്ചെടുത്തു കഴിഞ്ഞു. ഈ സ്ഥലത്തില്‍പ്പെട്ട ഭൂമിക്കാണ് ഇപ്പോള്‍ നികുതി സ്വീകരിക്കാത്തത്. നികുതി നിഷേധത്തിനെതിരെ പ്രദേശവാസികള്‍ ഇന്നലെ രാവിലെ 9.30 ഓടെ തന്നെ ഓഫീസ് ഉപരോധിച്ചു.
സമരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ താഹസില്‍ദാര്‍ സജീവ് ദാമോദര്‍ സമരക്കാരുമായി ചര്‍ച്ച നടത്തുകയും രേഖകള്‍ പരിശോധിച്ച ശേഷം നികുതി സ്വീകരിക്കുമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചു.
സമരത്തില്‍ പ്രദേശവാസികളായ കണ്ണന് കണിയാരം, എ.കെ. റയിഷാദ്,ഷിംജിത്ത്, ടി.എന്‍. തങ്കപ്പന്, പി.എന്‍. സുനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: