കല്‍പ്പറ്റ : തെരഞ്ഞെടുപ്പ് അടുത്തവേളയില്‍ ജില്ലയില്‍ മദ്യവും പണവും വിതരണം ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ സെക്ടര്‍ ഓഫീസര്‍മാരോട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ ആവശ്യപ്പെട്ടു.
തങ്ങളുടെ ചുമതലയിലുള്ള പോളിംഗ് സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യംഉറപ്പുവരുത്തേണ്ടത് സെക്ടര്‍ ഓഫീസര്‍മാരാണ്. പോളിംഗ് ദിവസം സെക്ടര്‍ ഓഫീസര്‍മാര്‍ നിരന്തരം ബൂത്തുകള്‍ സന്ദര്‍ശിച്ച് പരാതികളുണ്ടെങ്കില്‍ പരിഹരിക്കും.
തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ സുഭാശിഷ് മൈത്ര, ചെലവ് നിരീക്ഷകന് വിശാല്‍പാല്‍ സിംഗ് എന്നിവരുടെ സാന്നിധ്യത്തില്‍ സിവില്‍സ്റ്റേഷനിലെ എ. പി.ജെ അബ്ദുല്‍ കലാം മെമോറിയല്‍ ഹാളില്‍ ചേര്‍ന്ന സെക്ടര്ഓഫീസര്മാരുടെ യോഗത്തില്‍ ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: