ബത്തേരി : കഴിഞ്ഞ ദിവസം പെരുമ്പവൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ദളിത് സമുദായകാരിയായ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ വീട് സന്ദര്‍ശിക്കാനോ കുടുംബംഗങ്ങളെ ആശ്വസിപ്പിക്കാന്‍ പോലും തയ്യാറാകാതെ സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഹെലിക്കോപ്റ്റര്‍ അഴിമതിയില്‍ കുടുങ്ങി നേതാക്കളെ സഹായിക്കാന്‍ ദല്‍ഹിയില്‍ പോയി സമരം ചെയ്യുകയായിരുന്നുവെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി കുറ്റപ്പെടുത്തി. പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ്സ് എംഎല്‍എ പോലും ഈകുട്ടിയുടെ മൃതദേഹം കാണാന്‍ തയ്യാറാകാത്തത് കോണ്‍ഗ്രസ്സിന്റെ മാറുന്ന മുഖത്തെയാണ് സൂചിപ്പിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. അധികാരത്തില്‍ കയറിയാല്‍ കോടികളുടെ അഴിമതി നടത്തി രാജ്യം കൊള്ളയടിക്കുന്ന ഇത്തരക്കാര്‍ക്ക് ആരോടാണ് കടപ്പാടെന്ന് ഈ സംഭവം വ്യക്തമാക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ കൈപ്പത്തിക്കോ ഇടതുപക്ഷത്തിന്റെ അരിവാളിനോ നാട്ടില്‍ സമൃദ്ധിയും സമാധാനവും കൊണ്ടുവരാന്‍ കഴിയില്ലെന്ന് ഇതിനോടകം തെളിഞ്ഞു കഴിഞ്ഞതായും ഇവര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: