കല്‍പ്പറ്റ :സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട കണക്കു പരിശോധന മെയ് 8, 9, 10 തീയതികളില്‍ നടക്കും. കല്‍പ്പറ്റ മണ്ഡലത്തിലെ പരിശോധന മെയ് ഏട്ടിന്സിവില് സ്റ്റേഷനിലെ പഴശ്ശി ഹാളിലും ബത്തേരി മണ്ഡലത്തിലെ കണക്കു പരിശോധന മെയ് ഒമ്പതിന് സിവില്‍ സ്റ്റേഷനിലെ പഴശ്ശി ഹാളിലും മാനന്തവാടി മണ്ഡലത്തിലെ പരിശോധന മാനന്തവാടി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ മെയ് 10നും നടക്കും. രാവിലെ 10 മുതലാണ് പരിശോധന. ബില്ലുകളും വൗച്ചറുകളും സഹിതമുള്ള കണക്കുമായി സ്ഥാനാര്‍ത്ഥിയോ ഏജന്റോ ഹാജരാകണമെന്ന് ജില്ലാ എക്സ്പെന്‍ഡീച്ചര്‍ മോണിറ്ററിങ്ങ് നോഡല്‍ ഓഫീസര്‍ കൂടിയായ ഫിനാന്‍സ് ഓഫീസര്‍ എം.കെ.രാജന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: