ബത്തേരി : കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി മെയ് ഏട്ടിന് കേരളത്തില്‍. തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇന്ന് വയനാട്ടിലെ ബത്തേരിയില്‍ നടക്കുന്ന എന്‍ഡിഎ യുടെ പൊതുസമ്മേളനത്തില്‍ മന്ത്രി പ്രസംഗിക്കും.ഏട്ടിന് രാവിലെ 11 മണിക്ക് ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ ഹെലിപാഡിലിറങ്ങുന്ന മന്ത്രി സ്മൃതി ഇറാനി സ്വതന്ത്രമൈതാനിയില്‍ നടക്കുന്ന എന്‍ഡിഎയുടെ സമ്മേളനത്തില്‍ പ്രസംഗിക്കും. ബത്തേരി നിയോജകണ്ഡലം സ്ഥാനാര്‍ത്ഥി സി.കെ.ജാനു, മാനന്തവാടി മണ്ഡലം സ്ഥാനാര്‍ത്ഥി കെ.മോഹന്‍ദാസ്, കല്‍പ്പറ്റ മണ്ഡലം സ്ഥാനാര്‍ത്ഥി കെ.സദാനന്ദന് എന്നിവര്‍ക്കുവേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് ഉച്ചക്ക് 1.40 ഓടെ മന്ത്രി ഗുരുവായൂരിലേക്ക് തിരിക്കും.
പൊതുസമ്മേളനത്തില്‍ ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ട് കെ.പി.മധു അദ്ധ്യക്ഷത വഹിക്കും. ബിജെപി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍, പി.സി.മോഹനന്മാസ്റ്റര്, ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് ഷാജി, ജെആര്‍എസ് സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് കുമാരദാസ്, പി.മത്തായി (കേരളാ കോണ്‍ഗ്രസ്) തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: