കല്‍പ്പറ്റ : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി. സൂക്ഷ്മപരിശോധന ഏപ്രില്‍ 30ന്. പിന്‍വലിക്കാനുള്ള അവസാന തീയതി മേയ് രണ്ട്. വയനാട്ടില്‍ ആകെ 41 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. കല്‍പ്പറ്റ 15, ബത്തേരി 11, മാനന്തവാടി 15 പത്രികകളാണ് ലഭിച്ചത്.
കല്‍പ്പറ്റ മണ്ഡലത്തില്‍ എം.വി.ശ്രേയാംസ്കുമാര്‍(ജനതാദള്യുനൈറ്റഡ്) സി.കെ.ശശീന്ദ്രന് (സിപിഎം), കെ.സദാനന്ദന്(ബിജെപി) പി.ജി.ആനന്ദ്കുമാര്‍(ബിജെപി) നസീറുദ്ദീന്‍(സിപിഐ-എംഎല്) സുജയ്കുമാര്‍(സിപിഐ-എം എല്‍) വേലായുധന്നായര് (സിപിഐഎം), അയ്യൂബ് കെ. എ (എസ്.ഡി.പി.ഐ) ലത്തീഫ്(സ്വതന്ത്രന്), ബിനു.വി. കെ(വെല്‍ഫയര്‍പാര്‍ട്ടി), സന്ധ്യ.എന്‍.എം(തൃണമൂല്‍ കോണ്‍ഗ്രസ്) ജോസഫ് കെ.ഡി(വെല്‍ഫയര്‍പാര്‍ട്ടി) മൊയ്തീന്(പിഡിപി) കെ.എസ്.ശ്രേയാംസ്കുമാര്‍(സ്വതന്ത്രന്), രാജു.പി.ടി(ഹിന്ദുമഹാസഭ) എന്നിവര്‍ വരണാധികാരി ഡെപ്യൂട്ടികളക്ടര്‍ വി.രാമചന്ദ്രന് മുമ്പാകെ പത്രികസമര്‍പ്പിച്ചു.
ബത്തേരിമണ്ഡലത്തില് െഎ.സി.ബാലകൃഷ്ണന് (കോ ണ്‍ഗ്രസ്), മാധവി(സിപിഐഎംഎല്‍ റെഡ്സ്റ്റാര്‍), രുഗ്മിണിസുബ്രഹ്മണ്യന്(സിപിഎം) വാസുദേവന്‍ (സിപിഎം), ടി.ആര്.ശ്രീധരന് (എസ്.യു.സി.ഐ), സി.കെ.ജാനു(സ്വതന്ത്ര) മുകുന്ദന് (ബിഎസ്പി) മണി നാരായണന് (തൃണമൂല്‍ കോണ്‍ഗ്രസ്), വാസു(സമാജ് വാദിപാര്‍ട്ടി) ബാലകൃഷ്ണ ന്(സ്വതന്ത്രന്) രാമനാഥന്(സ്വതന്ത്രന്) എന്നിവര്‍ വരണാധികാരി ഡെപ്യൂട്ടി കളക്ടര്‍ സി.എം.ഗോപിനാഥന് മുമ്പാകെയാണ് പത്രിക നല്‍കിയത്.
മാനന്തവാടി നിയോജക മണ്ഡലത്തില്‍ പി.കെ.ജയലക്ഷ്മി (കോണ്‍ഗ്രസ്), ഒ.ആര്. കേളു (സി.പി.എം), വി.ആര്. പ്രവീജ് (സി.പി.എം), മോഹന്‍ദാസ് (ബി.ജെ.പി) വിജയന് (സി.പി.ഐ.എം.എല്‍. റെഡ് സ്റ്റാര്‍), സോമന് പി.എന്‍ (എസ്.ഡി.പി.ഐ) ഉഷ (തൃണമൂല്‍ കോണ്‍ഗ്രസ്) ടി.കെ ഗോപി (കോണ്‍ഗ്രസ്) തൊഴിയില്‍ കേളു (സ്വതന്ത്രന്) കേളു ചായിമ്മല്‍ (സ്വതന്ത്രന്) കെ. അച്ചപ്പന്‍ (കോണ്‍ഗ്രസ്) പാലേരി രാമന് (ബി.ജെ.പി) കുഞ്ഞിരാമന് (ആദിവാസി വികസന പാര്‍ട്ടി) ലക്ഷ്മി പുലമൂല (സ്വതതന്ത്ര) അണ്ണന് മടക്കിമല (ബി.എസ്.പി) എന്നിവര്‍ വരണാധികാരി സബ്കളക്ടര്‍ ശീറാം സാമ്പശിവറാവുമുമ്പാകെയുമാണ് പത്രിക സമര്‍പ്പിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: