പത്തനംതിട്ട: ഗുരുതരമായ ഹൃദ്രോഗബാധയുണ്ടെന്ന് കോടതിയെ ധരിപ്പിച്ച് സിബിഐയുടെ ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപെട്ട പി. ജയരാജന് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവം. ജില്ലകളില്‍നിന്നും ജില്ലകളിലേക്ക് ദിനംപ്രതി നിരവധി വേദികളില്‍ മണിക്കൂറുകളോളം പ്രസംഗിക്കുകയും രാഷ്ട്രീയ പ്രതിയോഗികളെ വെല്ലുവിളിക്കുകയും ചെയ്യുന്ന പി. ജയരാജനെ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നതായി കാണുന്നില്ലെന്നാണ് ജനസംസാരം.
തിരുവനന്തപുരം മാറാനല്ലൂരിലെ പി.ജയരാജന്റെ പ്രസംഗം വിവാദമായിരുന്നു. അക്രമത്തിന് സിപിഎം അണികളെ പരസ്യമായി ആഹ്വാനം ചെയ്യുന്നു എന്ന ആക്ഷേപമാണ് ഉയര്‍ന്നത്. കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊന്നൊടുക്കുന്നതിന് നേതൃത്വം കൊടുക്കുന്നത് പി.ജയരാജനാണെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. മനോജ് വധക്കേസ്, അരിയില്‍ ഷുക്കൂര്‍ വധക്കേസ് അടക്കമുള്ള സംഭവങ്ങളില്‍ പ്രതിചേര്‍ക്കപ്പെടുകയും ചെയ്തിരുന്നു.
ഇതുസംബന്ധിച്ച പോലീസ് അന്വേഷണങ്ങളില്‍ നിന്നും രക്ഷപെടാന്‍ വേണ്ടിയാണ് ജയരാജന് ഹൃദ്രോഹം അഭിനയിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കാലത്തെ പി.ജയരാജന്റെ യാത്രകളും പ്രസംഗങ്ങളും വെളിപ്പെടുത്തുന്നത്.
തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ പി.ജയരാജന് പര്യടനത്തിന് എത്തിയിരുന്നു. 26,27 തീയതികളില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പി.ജയരാജന് പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു.
സിബിഐയുടെ ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപെടാന്‍ ജയരാജന് കളിച്ച നാടകമായിരുന്നു രോഗബാധയെന്ന് അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ജയരാജന്റെ തെരഞ്ഞെടുപ്പ് പര്യടനം കാണുമ്പോള്‍ അന്നുയര്‍ത്തിയ ആക്ഷേപം സത്യമാണെന്ന് ബോധ്യപ്പെടുന്നതായി ജനങ്ങള്‍ വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: