കണ്ണൂര്‍: കുട്ടികളുടെ ക്ഷേമം, വികസനം, സംരക്ഷണം എന്നീ രംഗങ്ങളില്‍ മികച്ച സേവനം കാഴ്ച വയ്ക്കുന്നവര്‍ക്കുളള കേന്ദ്രസര്‍ക്കാരിന്റെ രാജീവ്ഗാന്ധി മാനവസേവ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 10 വര്‍ഷങ്ങളായി കുട്ടികളുടെ സമഗ്രമായ ഉന്നമനത്തിനായി സേവനം നടത്തിവരുന്ന മൂന്ന് പേര്‍ക്കാണ് ദേശീയ തലത്തില്‍ അവാര്‍ഡ് നല്‍കുക. അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്ക് മെയ് 6 ന് മുമ്പ് നിശ്ചിത മാതൃകയില്‍ ഇംഗ്ലീഷില്‍ തയ്യാറാക്കി സമര്‍പ്പിച്ചിരിക്കണം. വിശദ വിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റായ ംെറ.സലൃമഹമ.ഴീ്.ശി ല്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: