നാദാപുരം: അത്യാസന്നനിലയില്‍ ആശുപത്രിയില്‍ എത്തിച്ച രോഗിക്ക് ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്നു ണ്ടായ സംഘര്‍ഷം നാട്ടുകാരും ജീവനക്കാരും തമ്മിലുള്ള വാക്കേറ്റ ത്തില്‍ കലാശിച്ചു . കഴിഞ്ഞ നാല്പത്തഞ്ചു വര്‍ഷമായി പാറക്കടവിലെ വരാന്തയില്‍ ചെരുപ്പ് തുന്നല്‍ ജോലി ചെയ്യുന്ന തമിഴ്നാട് ദിണ്ടിക്കല്‍ സ്വദേശി മുത്തു (70)വിനാണ് ചികിത്സ കിട്ടാതെ വന്നത് . കഴിഞ്ഞ നാല്പത്തഞ്ചു വര്‍ഷമായി പാറക്കടവിലെ കട വരാന്തയിലും ബസ് കാത്തിരിപ്പ് കേന്ദ്രത്തിലുമാണ് ഇയാള്‍ കഴിഞ്ഞിരുന്നത് .കുറച്ചു ദിവസമായി ഇയാള്‍ ചെക്ക്യാട്ടെ കടവരാന്തയിലായിരുന്നു താമസം . ഇന്നലെ ഇവിടെ അത്യാസന്ന നിലയില്‍ കണ്ടെത്തിയ പൊലീസ് ചെക്ക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡ ണ്ടിനെ വിവരം അറിയിക്കുകയായിരുന്നു .തുടര്‍ന്നു പ്രസിഡണ്ട് സികെ ജമീലയുടെ നേതൃത്വത്തില്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.ആശുപത്രിയില്‍ ഡോക്ടരെ കാത്തിരുന്ന ഇവരോട് മൂന്നു ദിവസമായി ഡോക്ടര്‍മാ രില്ലെന്ന മറുപടി യാണ് ലഭിച്ചത് .ഇതേ തുടര്‍ന്നു നാട്ടുകാരും ജീവനക്കാരും തമ്മില്‍ വാക്കേറ്റം നടക്കുകയും സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു .
വിവരം അറിഞ്ഞു സ്ഥലത്തെത്തിയ തൂണേരി ബ്ലോക്ക് പ്രസിഡ ണ്ട് സിഎച്ച് ബാലകൃഷ്ണന്, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കെ സഫീറ എന്നിവര്‍ അടുത്തുള്ള ക്ലിനിക്കില്‍ പരിശോധന നടത്തുന്ന ബാബു രാജ് ഡോക്ടറെ ആശുപത്രിയില്‍ എത്തിച്ചു പരിശോധന നടത്തി. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നടപടി സ്വീകരിച്ചതോടെ യാണ് ഏറെ നേരം നീണ്ടു നിന്ന സംഘര്‍ഷാവസ്ഥ അവസാനിച്ചത് . ആശുപത്രിയില്‍ സ്റ്റേ ഡ്യൂട്ടി മുടങ്ങുന്നത് നിത്യ സംഭവ മായതിനാല്‍ ഒപിക്ക് ശേഷം ഇവിടെ എത്തുന്ന രോഗികളെല്ലാം ചികിത്സ കിട്ടാതെ മടങ്ങുന്നത് പതിവ് സംഭവമാണ് . രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം ഇലക്ഷന് പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുന്നതിനാല്‍ ദിവസങ്ങളായി മുടങ്ങിയ സ്റ്റേ ഡ്യൂട്ടിയെ കുറിച്ച് പുറത്താരും അറിഞ്ഞിരുന്നില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: