ചങ്ങരംകുളം: വര്‍ഗീയത നിലനിര്‍ത്തികൊണ്ട് ഭരണത്തിലേറാനാണ് കേരളത്തിലെ ഇടത് വലത് മുന്നണികള്‍ ശ്രമിക്കുന്നതെന്ന് ചലച്ചിത്ര സംവിധായകന് മേജര്‍ രവി. പൊന്നാനി മണ്ഡലം സ്ഥാനാര്‍ത്ഥി കെ.കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയെ കുറിച്ച് ഇരുമുന്നണികളും കള്ളപ്രചരണം നടത്തുമ്പോഴും ജനങ്ങള്‍ അദ്ദേഹത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ബാദുഷാ തങ്ങളെ പോലുള്ള ലക്ഷക്കണക്കിന് ആളുകള്‍ സത്യാവസ്ഥ തിരിച്ചറിഞ്ഞ് നരേന്ദ്രമോദിക്ക് പിന്തുണ പ്രഖ്യാപിച്ചു. രാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ബിജെപിക്കാരനെന്ന് മുദ്രകുത്തപ്പെടുകയാണ്.
പക്ഷേ തനിക്കതില്‍ അഭിമാനമേയുള്ളൂ.
അദ്ദേഹം പറഞ്ഞു. ഭാരതത്തില്‍ ജീവിച്ചുകൊണ്ട് ഭാരതത്തിനെതിരെ പ്രവര്‍ത്തിക്കുന്നത് തനിക്കൊരിക്കലും അംഗീകരിക്കാനാവില്ല. ഞാന്‍ രാഷ്ട്രീയക്കാരനല്ല, രാഷ്ട്ര സ്നേഹിയാണ്. എനിക്ക് വര്‍ഗീയതയുമില്ല. പക്ഷേ അങ്ങനെ വരുത്തിതീര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത വളര്‍ത്തി അവരെ ഭരിക്കാമെന്ന ഇരുമുന്നണികളുടെയും ആഗ്രഹം നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.പി.മാധവന് അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി കെ.കെ.സുരേന്ദ്രന്, ശോഭാ സുരേന്ദ്രന്, ബാദുഷാ തങ്ങള്‍, ബിഡിജെഎസ്, എന്‍ഡിഎ നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: