പന്തീരാങ്കാവ്: ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്ഊര്ജ്ജം പകര്‍ന്ന് നൂറുകണക്കിന് യുവാക്കള്‍ പങ്കെടുത്ത ഇരുചക്രവാഹനറാലി. സി.കെ. പത്മനാഭന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് കന്നിവോട്ടര്മാരടക്കം അണിനിരന്ന റാലി നടന്നത്. കുന്ദമംഗലം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് പഞ്ചായത്തില്‍ ഇരുചക്രവാഹന റാലി നടത്തിയത്. വിവിധ പ്രദേശങ്ങളില്‍ നിന്നാരംഭിച്ച റാലി ഒളവണ്ണ പാലകുറുമ്പ മൈതാനത്ത് സമാപിച്ചു. കുന്ദമംഗലംമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ. പത്മനാഭന് സംസാരിച്ചു. പി.ഹരിദാസ്, ദിനേശന്, സദാനന്ദന് ടി.പി, രാജേഷ് എം, രഞ്ജിത്ത്, നിത്യാനന്ദന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: