തിരുവനന്തപുരം: കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി വി. മുരളീധരനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഡോക്ടര്‍മാരുടെ സംഘവും. ബിജെപി മെഡിക്കല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ഡോ. പി. ബിജുവിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് രംഗത്തിറങ്ങിയത്. മണ്ഡലത്തിലെ ഡോക്ടര്‍മാരെയും ഐടി വിദഗ്ധരെയും പ്രത്യേകമായി കണ്ട് വോട്ടഭ്യര്‍ത്ഥിക്കുകയാണ് ചെയ്തത്. ആരോഗ്യ ഭാരതി കണ്‍വീനര്‍ ഡോ. ജെ.രാധാകൃഷ്ണന്, ഡോ. രവികുമാര്‍ കല്യാണിശ്ശേരില്‍, ഡോ . ബി.ആര്. അരുണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ മറ്റ് മണ്ഡലങ്ങളിലും ഡോക്ടര്‍മാരുടെ സംഘം ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി രംഗത്തിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: