കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയുടെ തെരഞ്ഞെടുപ്പ് വെബ്സൈറ്റില്‍ പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉപകാരപ്രദമായ കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊളളിച്ചു. ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റായ ംംം.സമിിൗൃ.ഴീ്.ശി ല്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്ന് ഈ സൈറ്റിലേക്ക് പ്രവേശിക്കാം. തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍, സ്വീപ്പ് ഷെഡ്യൂള്‍, ഇ പരിഹാരം, ഇ അനുമതി, ഇ വാഹനം, വോട്ടര്‍പട്ടികയില്‍ പേര് തെരയുന്നതിനുളള സൗകര്യം, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ വീഡിയോ സന്ദേശം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ കൈപ്പുസ്തകങ്ങളും പരിശീലന സാമഗ്രികളും ഡൗണ്‍ലോഡ് ചെയ്യാനുളള സൗകര്യം, വോട്ടിങ്ങ് മെഷീന് പ്രവര്‍ത്തനം, പോളിങ്ങ് ബൂത്തുകളുടെ മാപ്പ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍, വോട്ടര്‍മാരുടെ സ്ഥിതിവിവര കണക്കുകള്‍, നോമിനേഷനും സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങളും സത്യവാങ്മൂലവും കാണാനുളള സൗകര്യം, വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിവസങ്ങളില്‍ വിവരങ്ങളറിയുന്നതിനുളള സൗകര്യം എന്നിവ സൈറ്റില്‍ ലഭ്യമാണ്. ആപ്പിളിന്റെ ആപ്സ്റ്റോറിലും ആന്‍ഡ്രോയ്ഡ് മൊബൈലിലും ഇലക്ഷന് 2016 എന്ന പേരില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: