കണ്ണൂര്‍: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് പണമോ പാരിതോഷികമോ കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാര്‍ഹമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥിയേയോ, സമ്മതിദായകനെയോ, മറ്റേതെങ്കിലും വ്യക്തിയെയോ ഭീഷണിപ്പെടുത്തുകയോ ഏതെങ്കിലും തരത്തില്‍ അപായപ്പെടുത്തുകയോ ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്. ഇത്തരക്കാര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനുമായി തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍ ഫ്ളൈയിങ്ങ് സ്ക്വാഡുകളും സ്റ്റാറ്റിക് സര്‍വയലന്‍സ് ടീമുകളും രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. ഇത്തരത്തില്‍ ഏതെങ്കിലും സംഭവങ്ങള്‍ സംബന്ധിച്ച് അറിവ് ലഭിച്ചാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ പരാതി നിരീക്ഷണ സെല്ലിലെ 1800 425 2866 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കാം.
ഓരോ നിയമസഭാ മണ്ഡലത്തിലും രണ്ട് വീതം ഫ്ളൈയിങ്ങ് സ്ക്വാഡുകളും സ്റ്റാറ്റിക് സര്‍വയലന്‍സ് ടീമുകളും അനുവദിച്ചിട്ടുണ്ട്. 50000 രൂപയില്‍ കൂടുതല്‍ പണം കൈവശം വെക്കുന്നവര്‍ അതിന്റെ രേഖകളും കൈവശം വെക്കേണ്ടതും പരിശോധനാ ടീമിന് കാണിച്ചുകൊടുക്കേണ്ടതുമാണ്. രേഖകളില്ലാതെ കൂടുതല്‍ പണം കൈവശം വെക്കുന്നത് കണ്ടെത്തിയാല്‍ തുക തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടുന്നതും കൈവശം വെച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് അറിയിപ്പില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: