വിണ്ണിലെ താരകങ്ങളൂര്ന്നിറങ്ങി ചേക്കേറിയോ
കണ്ണിനുമിമ്പമേകും കുളിര്‍മ നിന് ശാഖിയില്‍
പുഷ്യരാഗത്തിന് ദ്യുതി പടര്‍ന്നു പൂത്തുലഞ്ഞു
പുത്തന്‍ മഞ്ഞപ്പട്ടാട ശിരോവസ്ത്രമായ് നിറഞ്ഞു
കവികള്‍ വര്‍ണിക്കുന്ന കര്‍ണികാരമേ നിന്റെ-
കുസൃതിയിളം കാറ്റില്‍ നൃത്തമാടുന്ന കാഴ്ച
കടുത്ത വേനലിലുമിമ്പമേകുന്ന ചൂടില്‍
കടുത്തയുഷ്ണത്തിനെ വെല്ലുന്ന ഗരിമയും
വിഷുവില്‍ പുണ്യകാലമണഞ്ഞെന്നതിന് സൂച്യം
വിളിച്ചു ഘോഷിക്കുന്നു അണിഞ്ഞൊരുങ്ങി നീയും
കണ്ണന്റെ വിഗ്രഹത്തിന് ചാരത്തായിരിക്കുവാന്
കൊടുത്തുവച്ചൂപുണ്യം കിങ്ങിണി കണിക്കൊന്നേ
അഷ്ടമാംഗല്യം ഫലസങ്കാതം, നീരാഞ്ജനം
തുഷ്ടിയായ് കണികാണാന്‍ കണിക്കൊന്നയും വേണം
ശാഖകള്‍ തോറും തങ്കക്കുടങ്ങള്‍ തൂങ്ങിയാടി
നാഗപുഷ്പമാം പാരിജാതത്തിന്നസൂയയും
ജനിക്കുമാറു പണ്ടു പൈതലിന്നരഞ്ഞാണം
തങ്ങിയതല്ലേ നീയും, മോഹിനീ മനോഹരീ
കാലത്തു മഞ്ഞപ്പട്ടുടുത്താടുമീ പൂവേക്കണ്ടാല്
ആ വര്‍ഷം ധന്യ,ധാന്യ സമൃദ്ധിയുണ്ടായീടും
പ്രതികരിക്കാൻ ഇവിടെ എഴുതുക: