എല്ലാവര്ക്കും ഭയമുള്ള ദശയാണ് ശനി. എന്നാല്‍ ഇതിനെ ഭയക്കുകതന്നെ വേണം. ശനിയില്‍ ജന്മത്തില് ശനി അതികഠിനം തന്നെയാണ്. ശനിദോഷത്തെ ഇല്ലായ്മചെയ്യുന്നതിന് ശബരീശ ദര്‍ശനം വിശേഷമാണെന്ന് ജ്യോതിഷികള്‍ ഉപദേശിക്കാറുണ്ട്.അയ്യപ്പനെ ഭജിക്കുന്നതിന് ശനിയാഴ്ചയാണ് ഉത്തമം. അതികഠിനമായ ശനിയെ ഇല്ലാതാക്കുവാന്‍ സാധുക്കള്‍ക്ക് അന്നദാനം, അയ്യപ്പക്ഷേത്രത്തില്‍ നീരാഞ്ജനം തെളിയിക്കല്‍ എന്നിവ വിശേഷമാണ്.
ശനിയാഴ്ച ദിനത്തില്‍ പൂര്‍ണ്ണ ഉപവാസം ചെയ്ത് രണ്ടുനേരം ക്ഷേത്ര ദര്‍ശനം നടത്തി സാധുക്കള്‍ക്ക് ഭക്ഷണവും നല്കി 12 ആഴ്ചവ്രതം അനുഷ്ഠിച്ചാല്‍ ശനിദോഷത്തിന് കുറവുണ്ടാവും. കലിയുഗവരദനാണ് ശ്രീ ധര്‍മ്മശാസ്താവ്. അതിന്നാല്‍ കലി കല്മഷം അകറ്റാന്‍ ശാസ്താ പ്രീതി ഉത്തമമാണ്. ജ്യോതിഷപ്രകാരം ശനിയുടെ അധിപനാണ് ശാസ്താവ്.
ഒരു മനുഷ്യായുസ്സിന്റെ പകുതിയിലധികവും പാപഗ്രഹമായ ശനിയുടെ പിടിയിലാണ്. കാക്കയാണ് ശനിയുടെ വാഹനം.
ശനി അനുകൂലമായി വന്നാല്‍ സര്‍വ്വ സൗഭാഗ്യങ്ങളും ലഭിയ്ക്കും. പാണ്ഡവര്‍ക്കും നളനും രാജ്യം മുമ്പത്തേക്കാളും സമൃദ്ധിയോടെ തിരിച്ചു ലഭിച്ചത് ശനീശ്വരന്റെ അനുഗ്രഹത്താല്‍ തന്നെയാണ്. ശനി അനിഷ്ടസ്ഥാനത്താണെങ്കില്‍ സര്‍വ്വകാര്യ പരാജയവും കടവും നാശവുമാണ്ഫലം.
ഏഴരശനി, കണ്ടകശനി, ശനിദശ മറ്റ് ദശാസന്ധികളിലെ അപഹാരം തുടങ്ങിയ കാലയളവില്‍ ദോഷങ്ങള്‍ക്കിടവരുന്നു. ശനിദേവന്, ശിവന്, ശാസ്താവ്, ഗണപതി, ഹനുമാന് എന്നീ ദേവന്മാരെ പൂജിച്ചാരാധിച്ച് തൃപ്തിപ്പെടുത്തിയാല്‍ ശനിദോഷമെല്ലാമകന്ന് സൗഖ്യം വന്നുചേരുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: