കൊളച്ചേരി: ഊട്ടുപുറം ഒഴലൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ വൈശാഖ മഹോത്സവം ഇന്നാരംഭിക്കും. വൈകുന്നേരം 4 മണിക്ക് കരിങ്കല്‍ക്കുഴി അയ്യപ്പ ഭജനമഠത്തില്‍ നിന്നും കലവറ നിറക്കല്‍ ഘോഷയാത്ര ആരംഭിക്കും. തുടര്‍ന്ന് ആധ്യാത്മിക പ്രഭാഷക സമിതി പ്രസിഡണ്ട് രാധാകൃഷ്ണന് മാസ്റ്ററുടെ ആധ്യാത്മിക പ്രഭാഷണം, രാത്രി 8 മണിക്ക് നാടകം, 23 ന് രാവിലെ ഉദയാസ്തമനപൂജ, കളഭാഭിഷേകം, തുടര്‍ന്ന് നീലേശ്വരം കൃഷ്ണപ്രസാദിന്റെ തായമ്പക എന്നിവ നടക്കും. വൈകുന്നേരം 5 മണിക്ക് കടന്നപ്പള്ളി ശങ്കരന്‍കുട്ടി മാരാര്‍, പയ്യാവൂര്‍ നാരായണ മാരാര്‍, ചിറക്കല്‍ ശ്രീധര മാരാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 51 വാദ്യകലാകാരന്മാര് അണിനിരക്കുന്ന അരയാല്‍ത്തറമേളം നടക്കും. രാത്രി 8 മണിക്ക് കൊളച്ചേരി ദേശവാസികളുടെ നൃത്തനൃത്യങ്ങള്‍ അരങ്ങേറും. 24 ന് രാവിലെ ശ്രീഭൂതബലി, വൈകുന്നേരം പഞ്ചവാദ്യം, ഉത്സവം, തിരുനൃത്തം എന്നിവയുണ്ടായിരിക്കും. 23, 24 തീയ്യതികളില്‍ ഉച്ചക്ക് അന്നദാനവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: