ക്വിറ്റോ: ദുരന്തം സര്‍വ്വനാശം വിതച്ച ഇക്വഡോറില്‍ രക്ഷാപ്രവര്‍ത്തനത്തിന് ലെനോക്സ് എന്ന നായയും. രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേക പരിശീലനം നേടിയ നായയാണിത്. തകര്‍ന്ന് കിടക്കുന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനും ഭൂകമ്പത്തെതുടര്‍ന്ന് കാണാതായവരെ കണ്ടെത്തുന്നതിനുമാണ് ലെനോക്സ് സൈന്യത്തെ സഹായിക്കുന്നത്.
ലാബ്രഡോര്‍ ഇനത്തിലുള്ള നായയാണ് ലെനോക്സ്. മനുഷ്യര്‍ക്ക് കയറാന്‍ സാധിക്കാത്ത ചെറിയ ഇടങ്ങളില്‍ ലെനോക്സ് കയറുകയും അസ്വാഭാവികമായി കാണുന്നതിനെ കുരച്ച് സൈന്യത്തിനും രക്ഷാപ്രവര്‍ത്തകര്‍ക്കും സൂചന നല്‍കുകയും ചെയ്യും.
ഭൂകമ്പത്തെ തുടര്‍ന്ന് ഇവിടുത്തെ എല്ലാ കെട്ടിടങ്ങള്‍ക്കും തന്നെ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 500ലധികം ആളുകള്‍ മരിച്ചിരുന്നു. 1600ഓളം പേര്‍ക്ക് പരിക്കേറ്റു. 100ഓളം പേരെ കാണാതായിടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: