വളാഞ്ചേരി: അഴിമതിക്കാരായ യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികളില്‍ നിന്നും കേരളത്തെ രക്ഷിക്കുവാന്‍ എന്‍ഡിഎ മുന്നണി അധികാരത്തില്‍ വരണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി.നദ്ദ പറഞ്ഞു. അനിവാര്യമായ മാറ്റത്തിന് അനിഷേധ്യമായ ബദല്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.ഉണ്ണികൃഷ്ണന് മാസ്റ്ററുടെ മണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് വളാഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ, കാര്‍ഷിക രംഗങ്ങളിലെല്ലാം കേരളം തികഞ്ഞ പരാജയമാണ്. ഇതിനായുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാനം ഭരിച്ച ഇരുമുന്നണികളും ശ്രമിച്ചില്ല. മുഖ്യമന്ത്രി ഉള്‍പ്പടെ യുഡിഎഫ് മന്ത്രിസഭയിലെ ഭൂരിഭാഗം പേരും അഴിമതിക്കാരായി മാറിയിരിക്കുകയാണ്. എന്‍ഡിഎ അധികാരത്തില്‍ വന്ന സംസ്ഥാനങ്ങളിലെല്ലാം അഴിമതിരഹിത ഭരണവും, മികച്ച പുരോഗതിയും കൈവരിക്കുവാന്‍ സാധിച്ചിട്ടുണ്ട്. സിപിഎമ്മിന് ആശയപാപ്പരത്വം സംഭവിച്ചതിനാലാണ് അവര്‍ അക്രമത്തിലേക്ക് തിരിയുന്നത്. കറുത്ത കാലഘട്ടത്തിന്റെ അവസാനമായെന്നും കേരളത്തില്‍ എന്‍ഡിഎ. സഖ്യം അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. പൈങ്കണ്ണൂര്‍ താജ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് സുരേഷ് പാറത്തൊടി അദ്ധ്യക്ഷത വഹിച്ചു. പശ്ചിമ ബംഗാളില്‍ പ്രത്യക്ഷ സഖ്യത്തില്‍ മത്സരിക്കുന്ന സിപിഎമ്മും, കോണ്‍ഗ്രസും കേരളത്തില്‍ രഹസ്യധാരണയിലാണെന്നും അതുകൊണ്ടാണ് പുതുപ്പള്ളിയിലും, മലമ്പുഴയിലും ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയതെന്നും ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. മേഖലാ ജനറല്‍ സെക്രട്ടറി കെ.നാരായണന് മാസ്റ്റര്‍, ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്, ബിഡിജെഎസ് കോഴിക്കോട് ജില്ലാ സെക്രട്ടറി ബാബു പൂതംപാറ, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ അഷറഫ്, സ്ഥാനാര്‍ത്ഥി വി.ഉണ്ണികൃഷ്ണന് മാസ്റ്റര്‍, ഗോവിന്ദന്, ദാമോദരന്‍, പ്രേമന് മാസ്റ്റര്‍, പി.പി.ഗണേശന്, എം.വസന്തകുമാര്‍, മണികണ്ഠന് പൂക്കാട്ടിരി, ഐ.പി.ശിവദാസ്, വി.ടി.ശ്യാംലാല്‍, സി.പി.സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു. അടിയന്തിരാവസ്ഥയില്‍ ജയില്‍വാസം അനുഷ്ഠിച്ചവരെ ചടങ്ങില്‍ ആദരിച്ചു. സജീഷ് പൊന്മള സ്വാഗതവും. പി.ഉഷ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: